മെസ്സി പിഎസ്ജിയുടെ ജേഴ്സിയിൽ, ബാഴ്സയെ പരിഹസിച്ച് ഫ്രാൻസ് ഫുട്ബോൾ!

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ട് പിഎസ്ജിലേക്കെത്തുമെന്ന വാർത്ത ഫുട്ബോൾ ലോകത്തും മാധ്യമലോകത്തും ഒരുപോലെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പിഎസ്ജി അധികൃതരും പിഎസ്ജിയുടെ താരങ്ങളും ഇതിനെക്കുറിച്ച് പരസ്യമായി പ്രതികരണങ്ങൾ നടത്തിയതോടെ ഊഹാപോഹങ്ങൾക്ക് ആക്കംകൂടി. ഇതോടെ എഫ്സി ബാഴ്സലോണ അധികൃതർ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിവാദങ്ങൾക്ക് ശക്തി കൂട്ടിരിക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ മാഗസിനായ ഫ്രാൻസ് ഫുട്ബോൾ. കഴിഞ്ഞ ദിവസം പുറത്തുവിട്ട എഡിഷനിലാണ് അവർ എഫ്സി ബാഴ്സലോണയെ പരിഹസിച്ചത്.

മെസ്സി പിഎസ്ജി ജേഴ്സിയിൽ നിൽക്കുന്ന വലിയ ചിത്രമാണ് ഫ്രാൻസ് ഫുട്ബോൾ പുറത്തേക്ക് വിട്ടത്. ഫുട്ബോൾ ലോകത്ത് ഇക്കാര്യം വലിയ ചർച്ചയായിട്ടുണ്ട്. ഫ്രാൻസ് ഫുട്ബോളിനെ പോലെ ഒരു മാധ്യമത്തിന് ചേർന്നതല്ല ഇത്തരം പ്രവർത്തനങ്ങളെന്നാണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്. ഫ്രാൻസ് ഫുട്ബോൾ ആണ് ഏറ്റവും മികച്ച താരങ്ങൾക്കുള്ള ബാലൺ ഡിയോർ നൽകുന്നവർ. അവരിൽ നിന്ന് തന്നെയുള്ള ഇത്തരം പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് എന്നാണ് ബാഴ്സ ആരാധകർ പറയുന്നത്. ഏതായാലും ഫുട്ബോൾ ലോകത്ത് മെസ്സി പിഎസ്ജിയിലേക്കെന്ന ട്രാൻസ്ഫർ അഭ്യൂഹം നിറഞ്ഞു നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *