മെസ്സി പിഎസ്ജിയിലേക്ക് തന്നെ, ഉറപ്പിച്ച് പറഞ്ഞ് മുൻ താരം!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണ പിഎസ്ജിയോട് 4-1 ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ ഒരിക്കൽ കൂടി ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവലിന്റെ വക്കിലാണ്. ഈ തോൽവിയെ മെസ്സിയെ ബാഴ്സ വിടാൻ പ്രേരിപ്പിക്കുമെന്നും മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറുമെന്നും ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ബാഴ്സ സൂപ്പർ താരമായിരുന്ന റിവാൾഡോ. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ കോളത്തിലാണ് റിവാൾഡോ ഇക്കാര്യം കുറിച്ചത്.കഴിഞ്ഞ മത്സരം ക്യാമ്പ് നൗവിൽ മെസ്സി കളിച്ച അവസാന ചാമ്പ്യൻസ് ലീഗ് മത്സരമാണ് എന്നാണ് റിവാൾഡോയുടെ കണ്ടെത്തൽ.ട്രോഫികൾ വേണ്ടി പോരാടാൻ ഒന്നും തന്നെ ബാഴ്സ മെസ്സിക്ക് നൽകുന്നില്ലെന്നും മെസ്സിയുടെ ഭാവി ഇനി പിഎസ്ജിയിലാണ് ഉള്ളതെന്നുമാണ് റിവാൾഡോ കുറിച്ചത്.
Rivaldo: "Lionel Messi played his last Champions League match at the Camp Nou. He will be travelling to France in the summer." pic.twitter.com/mCDD6rpR1S
— Barça Universal (@BarcaUniversal) February 18, 2021
” ഈ വമ്പൻ തോൽവി മെസ്സി ബാഴ്സയ്ക്കൊപ്പം ക്യാമ്പ് നൗവിൽ കളിച്ച അവസാനചാമ്പ്യൻസ് ലീഗ് മത്സരമാവാൻ വഴിവെക്കും.മെസ്സിയുടെ ഭാവി ഇനി പിഎസ്ജിയിലാണ്.പിഎസ്ജി മികച്ച ടീം ആണെന്ന് അവർ ക്യാമ്പ് നൗവിൽ തെളിയിച്ചു കഴിഞ്ഞു.കിരീടങ്ങൾ നേടാൻ കഴിവുള്ള ടീമാണ് പിഎസ്ജി.മുപ്പത് വയസ്സിന് ശേഷവും മെസ്സി മികച്ച രീതിയിലാണ് കളിക്കുന്നത്. എപ്പോഴു മെസ്സിക്ക് ബാഴ്‌സയെ ഒറ്റക്ക് ചുമലിലേറ്റാൻ കഴിയില്ല.നിലവിൽ അദ്ദേഹത്തിന് സുവാരസിനേയും നഷ്ടപ്പെട്ടിട്ടുണ്ട്.ഇനി ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സ തിരിച്ചു വരാൻ സാധ്യത കുറവാണ്. എന്തെന്നാൽ ബാഴ്‌സക്ക് തിരിച്ചു വരാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരാൾ പോലും ഇന്ന് ബാഴ്‌സ നിരയിൽ ഇല്ല.ഇനി കാര്യങ്ങളെ മാറ്റിമറിക്കൽ അസാധ്യമാണ് ” റിവാൾഡോ എഴുതി.
"Messi will go to PSG, this was his last Camp Nou UCL game" https://t.co/q6yZVP7z9g
— SPORT English (@Sport_EN) February 18, 2021