മെസ്സി നിലകൊള്ളുന്നത് കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ !

കഴിഞ്ഞ ഫെബ്രുവരിയിൽ മെസ്സി പറഞ്ഞ ഒരു പ്രസ്താവനയുണ്ട്. ” ഞങ്ങൾ ചാമ്പ്യൻസ് ലീഗ് നേടുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ തീർച്ചയായും കളിയിൽ പുരോഗതി വരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ യാതൊന്നും തന്നെ സംഭവിക്കാൻ പോവുന്നില്ല “. യഥാർത്ഥത്തിൽ മെസ്സിയുടെ വാക്കുകൾ ശരിവെക്കുന്നതായിരുന്നു ബാഴ്സയുടെ ചാമ്പ്യൻസ് ലീഗിലെ പ്രകടനം. ബാഴ്സ കളി മെച്ചപ്പെട്ടില്ല എന്ന് മാത്രമല്ല, മോശമാവുകയാണ് ചെയ്തത്. ഫലമോ 8-2 ന്റെ തോൽവിയും. ഇതോടെ മെസ്സി എന്ന താരമാണ് ആശയകുഴപ്പത്തിലായിരിക്കുന്നത്. തന്നെ വളർത്തി വലുതാക്കിയ ക്ലബ്‌ വിടാനും വയ്യ എന്നാൽ ഈ അവസ്ഥയിൽ ബാഴ്സയിൽ തുടരാനും വയ്യ എന്ന രീതിയിലാണ് മെസ്സിയുള്ളത്.

തീർച്ചയായും മെസ്സി ആഗ്രഹിച്ച കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു. നെയ്മറിന് പകരക്കാരൻ എന്ന രീതിയിൽ ക്ലബിൽ എത്തിച്ച കൂട്ടീഞ്ഞോ, ഡെംബലെ, ഗ്രീസ്‌മാൻ എന്നീ മൂന്ന് പേർക്കും തിളങ്ങാൻ കഴിയാത്തത് മെസ്സിക്ക് വിയോജിപ്പ് ഉണ്ടാക്കിയ കാര്യമായിരുന്നു. ഈ ഫലം കാണാത്ത സൈനിംഗുകൾക്ക് പിറകിലുള്ള അബിദാലിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാണം എന്ന് മെസ്സി ആഗ്രഹിക്കുന്ന ഒന്നാണ് എന്ന് പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കൂടാതെ നിലവിലെ പ്രസിഡന്റ്‌ ബർതോമ്യുവും മെസ്സിക്ക് വേണ്ടപ്പെട്ടവൻ അല്ല. നെയ്മറെ ക്ലബ്ബിലേക്ക് മടക്കി കൊണ്ട് വരണമെന്ന് മെസ്സി കഴിഞ്ഞ ഫെബ്രുവരിയിൽ ആവർത്തിച്ചിരുന്നു. അത് സാധിക്കാത്തതിൽ മെസ്സിക്ക് നീരസമുണ്ട്. ഏതായാലും മെസ്സി കാത്തിരിക്കുന്നത് ക്ലബ്‌ മാനേജ്മെന്റിനെ പുതിയ തീരുമാനങ്ങൾക്ക് വേണ്ടിയാണ്. ടീമിൽ അഴിച്ചുപണി നടത്തിയില്ലെങ്കിൽ ക്ലബ് വിടുന്നത് പരിഗണിച്ചേക്കും. അത്കൊണ്ട് മാത്രമാണ് മെസ്സി ഇപ്പോഴും കരാർ പുതുക്കാത്തത്. അതായത് ബാഴ്സ മാറിയില്ലെങ്കിൽ മെസ്സി ക്ലബ് വിടുമെന്നുള്ളത് ഏകദേശം ഉറപ്പായി വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *