മെസ്സി നാലു വർഷം കൂടിയും ബാഴ്സയിൽ തുടരുമെന്ന് ഉറപ്പ് നൽകി ബർതോമ്യു !
മെസ്സി നാലു വർഷം കൂടിയും ബാഴ്സലോണക്ക് വേണ്ടി കളിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടന്ന് ബാഴ്സ പ്രസിഡന്റ് ബർതോമ്യു. കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്നും ബാഴ്സയിൽ തന്നെ വിരമിക്കുമെന്ന കാര്യത്തിൽ ഉറപ്പ് നൽകിയത്. മെസ്സിയുമായി ബന്ധപ്പെടുത്തി ഒട്ടേറെ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. അടുത്ത വർഷമാണ് മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുന്നത്. ഇത് പുതുക്കാൻ മെസ്സി തയ്യാറാവാത്തതാണ് ഇപ്പോൾ പരക്കുന്ന വാർത്തകൾക്കുള്ള പ്രധാനകാരണം. മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, ന്യൂവെൽ ഓൾഡ് ബോയ്സ് എന്നീ ക്ലബുകളിലേക്ക് മെസ്സി ചേക്കേറും എന്നാണ് നിലവിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ. എന്നാൽ മെസ്സിയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഉടനെ തന്നെ അത് യാഥാർഥ്യമാവുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്.
🐐 "He's the best in history"
— AS English (@English_AS) August 5, 2020
😍 "Barça is the only club for him"
👴 "I have no doubt he'll finish here in 3 or 4 years"
Lionel Messi chat from #FCBarcelona president Bartomeu
https://t.co/Ja5NSh1h4u
” അദ്ദേഹം ആരാണെന്ന് ഞാൻ പറയേണ്ട കാര്യമില്ല. അത് അദ്ദേഹം തന്നെ തെളിയിച്ചതാണ്. തന്റെ പ്രൊഫഷണൽ കരിയർ ബാഴ്സയിൽ അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹത്തിനുള്ള ക്ലബ് ബാഴ്സയാണ്. മൂന്നോ നാലോ വർഷത്തിന് ശേഷം മെസ്സി ബാഴ്സയിൽ വെച്ചു തന്നെ കരിയർ അവസാനിപ്പിക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയവുമില്ല. മെസ്സിയുടെ കാര്യത്തിൽ എല്ലാം വ്യക്തമാണ്. കുട്ടിക്കാലം തൊട്ടേ അദ്ദേഹം ക്ലബിനോടൊപ്പമുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭാഗമാണ് അദ്ദേഹമെന്ന് അദ്ദേഹത്തിന് തന്നെ അറിയാം. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. നിലവിലെ എന്നല്ല, എക്കാലത്തെയും.. അദ്ദേഹം ബാഴ്സയിലാണ്, ബാഴ്സയിൽ തന്നെ തുടരുമെന്ന് വ്യക്തമായതുമാണ് ” ബർതോമ്യു അഭിമുഖത്തിൽ പറഞ്ഞു.
President Bartomeu: "I don't have any doubt that when Messi finishes his football career in 3 or 4 years, it will be here in Barcelona." [bein] pic.twitter.com/j8XQtXPF9V
— barcacentre (@barcacentre) August 5, 2020