മെസ്സി നല്ലൊരു യാത്രയയപ്പ് അർഹിക്കുന്നു : സാവി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സ മയ്യോർക്കയെ പരാജയപ്പെടുത്തിയത്.യുവസൂപ്പർ താരം അൻസു ഫാറ്റി മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു. മറ്റൊരു താരമായ ഗാവി ഒരു ഗോളും ഒരു അസിസ്റ്റം സ്വന്തമാക്കിയിരുന്നു.
ഈ മത്സരത്തിനുശേഷം എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.ലയണൽ മെസ്സിയെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു.മെസ്സി ബാഴ്സയിലേക്ക് തിരികെ വരുമോ എന്നുള്ളത് മെസ്സിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് ഒരിക്കൽ കൂടി സാവി വ്യക്തമാക്കുകയായിരുന്നു.മെസ്സി നല്ലൊരു ഫെയർവെൽ അർഹിക്കുന്നുണ്ടെന്നും സാവി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️ | “A possível chegada de Messi depende muito do próprio Leo.”
— Canal Barça (@CanalBarcaBR) May 28, 2023
— Xavi Hernández. pic.twitter.com/7SSc6PI1Fd
” തീർച്ചയായും ലയണൽ മെസ്സിയെ എല്ലാ ബാഴ്സലോണ ആരാധകരും വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം എന്താണ്,എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം നിലകൊള്ളുന്നത്. ലയണൽ മെസ്സി മികച്ച രീതിയിലുള്ള ഒരു വിടവാങ്ങൽ അർഹിക്കുന്നുണ്ട്.ഞങ്ങൾ എല്ലാവരും അതേക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്താണ് സംഭവിക്കുക എന്നുള്ളത് കാത്തിരുന്ന് കാണാം “ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
2021-ൽ സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു മെസ്സിക്ക് ബാഴ്സ വിടേണ്ടിവന്നത്. കൊണ്ട് തന്നെ അർഹിച്ച രീതിയിലുള്ള ഒരു വിടവാങ്ങൽ സിക്ക് ലഭിച്ചിരുന്നില്ല. ലയണൽ മെസ്സി തിരിച്ചെത്തുകയാണെങ്കിൽ തീർച്ചയായും അദ്ദേഹം ക്ലബ്ബ് വിടുന്ന സമയത്ത് ഒരു അർഹിച്ച യാത്രയയപ്പ് തന്നെ ബാഴ്സലോണ നൽകിയേക്കും.