മെസ്സി തിരിച്ചെത്തി, ഹുയസ്ക്കക്കെതിരായ ബാഴ്സയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു !
ലാലിഗയിൽ ഇന്ന് നടക്കുന്ന ഹുയ്സ്ക്കക്കെതിരായ മത്സരത്തിനുള്ള ബാഴ്സ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഇരുപത്തിരണ്ട് അംഗ സ്‌ക്വാഡ് ആണ് പരിശീലകൻ റൊണാൾഡ് കൂമാൻ പ്രഖ്യാപിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി തിരിച്ചെത്തി എന്നുള്ളതാണ് സ്‌ക്വാഡിന്റെ പ്രത്യേകത. കഴിഞ്ഞ എയ്ബറിനെതിരെയുള്ള മത്സരത്തിൽ മെസ്സിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. താരത്തിനേറ്റ ചെറിയ പരിക്കായിരുന്നു കഴിഞ്ഞ മത്സരം നഷ്ടപ്പെടാൻ കാരണം. ആ മത്സരത്തിൽ ബാഴ്‌സ സമനില വഴങ്ങുകയാണ് ചെയ്തത്. വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹുയസ്ക്കക്കെതിരെ കളത്തിലറങ്ങുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം നടക്കുക. ഹുയസ്ക്കയുടെ മൈതാനത്താണ് മത്സരം നടക്കുക. ബാഴ്സയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.
The squad for #HuescaBarça! 💪🟦🟥🟨 pic.twitter.com/G2fh7Gybm9
— FC Barcelona (@FCBarcelona) January 2, 2021
ടെർസ്റ്റീഗൻ
ഡെസ്റ്റ്
റൊണാൾഡ് അരൗഹോ
സെർജിയോ
അലേന
ഗ്രീസ്‌മാൻ
പ്യാനിക്ക്
ബ്രൈത്വെയിറ്റ്
ഡെംബലെ
മെസ്സി
റിക്കി പുജ്
നെറ്റോ
ലെങ്ലെറ്റ്
പെഡ്രി
ട്രിൻക്കാവോ
ജോർദി ആൽബ
മാത്യൂസ്
ഡിജോങ്
ഫിർപ്പോ
ഇനാക്കി പെന
മിങ്കേസ
കോൺറാഡ്
You-know-who is back! #HuescaBarça pic.twitter.com/fOYsJ2DfQI
— FC Barcelona (@FCBarcelona) January 3, 2021