മെസ്സി ക്യാമ്പ് നൗവിലെ അവസാനമത്സരം കളിച്ചു? ആൽബ പ്രതികരിച്ചത് ഇങ്ങനെ!
കഴിഞ്ഞ ലാലിഗ മത്സരത്തിൽ സെൽറ്റ വിഗോയോട് തോറ്റതോട് കൂടി ബാഴ്സയുടെ ലാലിഗ കിരീടപ്പോരാട്ടം അവസാനിച്ചിരുന്നു. ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരത്തിൽ 2-1 നാണ് ബാഴ്‌സ പരാജയം രുചിച്ചത്. ഈ സീസണിലെ അവസാന ഹോം മത്സരമാണ് ബാഴ്‌സ സെൽറ്റക്കെതിരെ കളിച്ചത്. അവസാന ലീഗ് മത്സരം എവേ മത്സരമാണ് ബാഴ്സ കളിക്കുക. സൂപ്പർ താരം ലയണൽ മെസ്സിയുടെ ക്യാമ്പ് നൗവിലെ അവസാനമത്സരമാണോ സെൽറ്റക്കെതിരെ കളിച്ചത് എന്ന ആശങ്ക ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.ജൂൺ മുപ്പതോട് കൂടി മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും. ഇതുവരെ മെസ്സി കരാർ പുതുക്കാത്തതാണ് ആരാധകർക്കിടയിൽ ഈയൊരു ആശങ്കക്ക് കാരണം. ബാഴ്‌സയുടെ ഈയൊരു മോശം അവസ്ഥ കാരണം മെസ്സി ക്ലബ് വിടുമോ എന്നുള്ള ആശങ്കയും ആരാധകർക്കിടയിലുണ്ട്. ഏതായാലും ഈയൊരു ആശങ്ക പങ്കുവെച്ചിരിക്കുകയാണ് സഹതാരമായ ജോർദി ആൽബ.
Jordi Alba is hoping yesterday wasn't Messi's last Camp Nou appearance 🥺https://t.co/QbBo0htRcW pic.twitter.com/hOUDY0BJRB
— MARCA in English (@MARCAinENGLISH) May 17, 2021
മെസ്സിയുടെ ക്യാമ്പ് നൗവിലെ അവസാനമത്സരം ഇതായിരിക്കില്ല എന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നാണ് ജോർദി ആൽബ അറിയിച്ചത്. ” ക്യാമ്പ് നൗവിലെ മെസ്സിയുടെ അവസാന മത്സരം ഇതായിരിക്കില്ല എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പക്ഷേ തീരുമാനം കൈക്കൊള്ളേണ്ടത് മെസ്സി മാത്രമാണ് ” ജോർദി ആൽബ പറഞ്ഞു. ഏതായാലും മെസ്സിയെ നിലനിർത്താൻ വേണ്ടി പരമാവധി ശ്രമിക്കുമെന്ന് ജോയൻ ലാപോർട്ട ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ബാഴ്സയുടെ ഈ പരിതാപകരമായ അവസ്ഥ മെസ്സിയുടെ മനസ്സ് മാറ്റുമോ എന്നുള്ള ഭയവും ആരാധകർക്കുണ്ട്.
🗣 "Messi has demonstrated today that it is impossible to play without him" 👀https://t.co/p9w3wN7Qh3 pic.twitter.com/9pPVUwwlUk
— MARCA in English (@MARCAinENGLISH) May 16, 2021