മെസ്സി കളത്തിലേക്ക്, കണ്ണുംനട്ട് ആരാധകർ

ഒരിടവേളക്ക് ശേഷം സൂപ്പർ താരം ലയണൽ മെസ്സി കളത്തിലേക്കിറങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒന്നര മണിക്കാണ് ബാഴ്സയും മയ്യോർക്കയും തമ്മിൽ ഏറ്റുമുട്ടുന്നത്. മയ്യോർക്കയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.ലാലിഗയിലെ നിലവിലെ ഒന്നാം സ്ഥാനം നിലനിർത്തണമെങ്കിൽ തീർച്ചയായും ബാഴ്സക്ക് ജയം അനിവാര്യമാണ്. അത്കൊണ്ട് തന്നെ മെസ്സിയും കൂട്ടരും മികച്ച പ്രകടനം തന്നെ മയ്യോർക്കക്കെതിരെ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ലാലിഗയിലേക്കുള്ള തങ്ങളുടെ ക്ലബിന്റെ തിരിച്ചു വരവ് ഒരു ഗംഭീരവിജയത്തോടെയായിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ലയണൽ മെസ്സിയെ മുൻനിർത്തി തന്നെയാവും ബാഴ്സ തന്ത്രങ്ങൾ മെനയുക. സുവാരസ് തയ്യാറാണെന്ന് സെറ്റിയൻ ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നുവെങ്കിലും ഇന്നത്തെ മത്സരത്തിൽ അണിനിരക്കുമോ എന്നുള്ളത് സംശയമാണ്. മെസ്സിയെ മത്സരത്തിന് പൂർണ്ണമായും സജ്ജനാണെന്ന് സെറ്റിയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മെസ്സിക്കൊപ്പം അന്റോയിൻ ഗ്രീസ്‌മാനും അണിനിരക്കും. മധ്യനിരയിൽ ഡിജോംഗ്, ബുസ്കെറ്റ്സ്, ഇവാൻ റാക്കിറ്റിച് എന്നിവരെയായിരിക്കും സെറ്റിയൻ കളത്തിലേക്ക് ഇറക്കുക. ജോർഡി ആൽബ, സാമുവൽ ഉംറ്റിറ്റി, ജെറാർഡ് പിക്വെ, സെർജി റോബർട്ടോ എന്നിവർക്കായിരിക്കും പ്രതിരോധത്തിന്റെ ചുമതല. പതിവ്പോലെ ടെർസ്റ്റീഗൻ ഗോൾവല കാക്കും. ഫുട്ബോൾ ലോകത്ത് ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ ബൂട്ടണിഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്നും നിരാശജനകമായ പ്രകടനമായിരുന്നു ഉണ്ടായിരുന്നത്. അത്കൊണ്ട് തന്നെ സൂപ്പർ താരം ലയണൽ മെസ്സിക്ക് തിളങ്ങാനാവുമോ എന്നാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *