മെസ്സി കരാർ പുതുക്കുമോ? ഉത്തരവുമായി സാമുവൽ ഏറ്റൂ
ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്ന് ഉറപ്പ് നൽകി സാമുവൽ ഏറ്റൂ. കഴിഞ്ഞ ദിവസം ഗോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. ” അദ്ദേഹത്തിന് ബാഴ്സയുമായുള്ള കരാർ പുതുക്കാൻ കഴിയും. കാരണം ഇനിയുമൊരുപാട് കളിക്കാൻ അദ്ദേഹത്തിന് കെൽപ്പുണ്ട്. മെസ്സി ബാഴ്സയിൽ തന്നെ കരാർ അവസാനിപ്പിക്കുമെന്നാണ് ഞാൻ കണക്കുകൂട്ടുന്നത്” ഇതായിരുന്നു ഏറ്റുവിന്റെ മെസ്സിയെ കുറിച്ചുള്ള വാക്കുകൾ. മെസ്സിക്ക് ക്ലബുമായി പ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തയും ക്ലബ് വിടുമെന്ന വാർത്തകളെയും ഏറ്റു നിഷേധിച്ചു.
മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്നാണ് ബാഴ്സയുടെ പ്രസിഡന്റ് ബർത്തെമുവും ഉറപ്പ് നൽകുന്നത്. ” മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹം ബാഴ്സയിൽ തന്നെ തുടരുകയും ബാഴ്സയിൽ തന്നെ കരാർ അവസാനിപ്പിക്കുകയും ചെയ്യും ” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മെസ്സിക്ക് ക്ലബുമായി പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ ഈയിടെ പരന്നിരുന്നു. ഇത്കൊണ്ടാണ് ഇത്തരമൊരു പ്രസ്താവനയുമായി ഇരുവരും രംഗത്ത് വന്നത്.