മെസ്സി കരാർ പുതുക്കിയാൽ ക്ലബ്ബിലെ പലരുടെയും സ്ഥാനം തെറിച്ചേക്കും!
സൂപ്പർ താരം ലയണൽ മെസ്സിയുടെ എഫ്സി ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുകയാണ്. പക്ഷേ മെസ്സി രണ്ട് വർഷത്തേക്ക് ബാഴ്സയുമായി പുതിയ കരാറിൽ ഏർപ്പെട്ടേക്കുമെന്നാണ് ഒട്ടുമിക്ക റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. പക്ഷേ മെസ്സി കരാർ പുതുക്കിയാലും ബാഴ്സക്ക് തലവേദന തീരില്ല. എന്തെന്നാൽ രണ്ട് വർഷത്തേക്ക് മെസ്സി കരാർ പുതുക്കിയാൽ ഒരു ഭീമമായ തുക തന്നെ സാലറിയിനത്തിൽ ബാഴ്സ താരത്തിന് നൽകേണ്ടി വരും. സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഈയൊരു അവസ്ഥയിൽ ബാഴ്സക്ക് മുമ്പത്തെ പോലെ നിഷ്പ്രയാസം നൽകാൻ സാധിക്കില്ല. മറിച്ച് ടീമിൽ ചില മാറ്റങ്ങൾ ഒക്കെ വരുത്തി വെയ്ജ് ബിൽ അഡ്ജസ്റ്റ് ചെയ്താൽ മാത്രമേ ബാഴ്സക്ക് മുന്നോട്ട് പോവാനാവൂ. അതിനുള്ള ഒരുക്കത്തിലാണ് ബാഴ്സ എന്നാണ് സ്പാനിഷ് മാധ്യമങ്ങളായ മാർക്കയും ആർഎസി വണ്ണുമൊക്കെ റിപ്പോർട്ട് ചെയ്യുന്നത്.
Barcelona will look to offload players to meet requirements 🚪https://t.co/DNJWpWrjCf
— MARCA in English (@MARCAinENGLISH) June 25, 2021
മെസ്സി കരാർ പുതുക്കിയാൽ ഏകദേശം ഇരുന്നൂറ് മില്യൺ യൂറോയോളം സാലറിയിനത്തിൽ ബാഴ്സ കണ്ടെത്തേണ്ടി വരും. അത്കൊണ്ട് തന്നെ റൊണാൾഡ് കൂമാന്റെ പദ്ധതികളിൽ ഇല്ലാത്ത താരങ്ങളെ വിൽക്കാനാണ് പ്രസിഡന്റ് ജോയൻ ലാപോർട്ട തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ വെയ്ജ് ബിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. ബാഴ്സയുടെ സാമ്പത്തികസ്ഥിതി കരുതിയതിനേക്കാൾ മോശമാണെന്ന് ജോയൻ ലപോർട്ട ദിവസങ്ങൾക്ക് മുമ്പ് തുറന്നു പറഞ്ഞിരുന്നു. കൂടാതെ നാല് താരങ്ങളെ ബാഴ്സ ടീമിൽ എത്തിക്കുകയും ചെയ്തു. ഇതുകൊണ്ടൊക്കെ തന്നെയും വെയ്ജ് ബിൽ കുറക്കാനും ആവിശ്യമില്ലാത്ത താരങ്ങളെ വിൽക്കാനും ബാഴ്സ നിർബന്ധിതരായിരിക്കുകയാണിപ്പോൾ. അത്കൊണ്ട് തന്നെ മെസ്സിയുടെ കരാർ പുതുക്കിയതിന് ശേഷവും അതിലെ സാലറി വിവരങ്ങൾ സ്ഥിരീകരിച്ചതിനും ശേഷമായിരിക്കും വെയ്ജ് ബില്ലിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് ബാഴ്സ തീരുമാനിക്കുക. അതുവഴി ഏതൊക്കെ താരങ്ങളുടെ സ്ഥാനം തെറിക്കുമെന്നും തീരുമാനമാവും.