മെസ്സി ഏറെ നാൾ ബാഴ്സയിൽ തുടരണമെന്നാണ് ആഗ്രഹം, പക്ഷേ..: കൂമാൻ പറയുന്നു

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ ബെറ്റിസിനെയാണ് എഫ്സി ബാഴ്സലോണ നേരിടുന്നത്. കഴിഞ്ഞ കോപ്പ ഡെൽ റേ മത്സരത്തിൽ നേടിയ വിജയത്തിന്റെ ആവേശത്തിലാണ് ബാഴ്‌സ. കഴിഞ്ഞ 5 മത്സരങ്ങളും വിജയിക്കാനായി എന്നുള്ളത് കൂമാന് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. മാത്രമല്ല സൂപ്പർ താരങ്ങൾ എല്ലാം തന്നെ ഫോമിലേക്ക് ഉയർന്നതും ആരാധകരെ തൃപ്തിപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോഴിതാ ഒരിക്കൽ കൂടി ലയണൽ മെസ്സിയുടെ കാര്യത്തിൽ അഭിപ്രായം അറിയിച്ചിരിക്കുകയാണ് കൂമാൻ. മെസ്സി ബാഴ്സയിൽ സന്തോഷവാനാണെന്ന് കഴിഞ്ഞദിവസം പിക്കെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കൂമാൻ. മെസ്സി ഏറെനാൾ ബാഴ്സയിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാൽ അത് അദ്ദേഹത്തിന്റെ കൈകളിലാണ് എന്നുമാണ് കൂമാൻ പറഞ്ഞത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” മുമ്പ് പറഞ്ഞതു പോലെ, മെസ്സിയുടെ ഭാവി തീരുമാനിക്കാൻ കഴിയുന്ന ഏക വ്യക്തി അദ്ദേഹം തന്നെയാണ്. ഒരു പരിശീലകൻ എന്ന നിലയിൽ അദ്ദേഹം ഒരുപാട് നാൾ ബാഴ്സയിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹത്തെ ഞങ്ങൾക്കാവശ്യമുണ്ട്. പക്ഷെ അത് അദ്ദേഹത്തിന്റെ കൈകളിലാണ്. നിലവിൽ അദ്ദേഹം ബാഴ്സയിൽ സന്തോഷവാനെ പോലെയാണ്. അദ്ദേഹം ടീമിനെ സഹായിക്കുന്നുണ്ട്. അദ്ദേഹം ടീമിന് ഊർജ്ജം പകരുന്നു. പക്ഷേ ഞാൻ മുമ്പ് തന്നെ ഒരുപാട് തവണ പറഞ്ഞിട്ടുള്ളതാണ്, അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കാൻ കഴിവുള്ള ഏക വ്യക്തി അദ്ദേഹം തന്നെയാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *