മെസ്സി എഴുപത് വയസ്സ് വരെ കളിക്കുന്നത് കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുൻ ബാഴ്സ താരം
സൂപ്പർ താരം ലയണൽ മെസ്സി എഴുപത് വയസ്സ് വരെ കളിക്കുന്നത് കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അത്രയും കാലം എല്ലാവരും അദ്ദേഹത്തിന്റെ കളി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും പ്രസ്താവിച്ച് മുൻ ബാഴ്സ താരം സാമുവൽ ഏറ്റൂ. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഏറ്റൂ മെസ്സിയെ കുറിച്ച് മനസ്സ് തുറന്നത്. നിലവിൽ ഖത്തറിലെ ക്ലബിന് വേണ്ടി കളിക്കുന്ന ഏറ്റൂ മുൻപ് റയൽ മാഡ്രിഡ്, ഇന്റർമിലാൻ, ബാഴ്സ എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. ലോകത്തെ ഏറ്റവും മികച്ച താരം മെസ്സിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സിയെ ബാഴ്സലോണ അമിതമായി ആശ്രയിക്കുന്നുവോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ” മെസ്സിയെ ബാഴ്സ അമിതമായി ആശ്രയിക്കുന്നത് സാധാരണമയ ഒരു കാര്യമാണ്. നിലവിലെയും എക്കാലത്തെയും മികച്ച താരമാണ് ലിയോ. മെസ്സി ഏത് ടീമിലാണോ ആ ടീമിൽ ആയിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ലോകത്തിലെ ഏതൊരു ടീമിനും മെസ്സിയെ ആവിശ്യമാണ്. ചില സമയങ്ങളിൽ അദ്ദേഹം കൂടുതൽ ഊർജസ്വലനായി കാണപ്പെടുന്നു. ബാഴ്സ ഫാൻസ് എന്ന നിലയിൽ ടീമിനെയും അദ്ദേഹത്തെയും ആസ്വദിക്കാൻ കഴിയുന്നു. അദ്ദേഹം ഒരു എഴുപത് വയസ്സ് വരെ കളിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത്രയും കാലം മെസ്സിയുടെ കളി കാണാൻ അവർ ആഗ്രഹിക്കുന്നുണ്ട് ” ഏറ്റൂ പറഞ്ഞു.
Few players know Lionel Messi better than former strike partner Samuel Eto'o, and the FC Barcelona legend has now jokingly backed his former teammate to play until the age of 70.
— Kick Off (@KickOffMagazine) June 11, 2020
Full story: https://t.co/EsJfeaxdO6 pic.twitter.com/e6yvTHWsAX
അതേ സമയം താങ്കളൊരു മാഡ്രിഡിസ്റ്റയെക്കാൾ കൂടുതൽ ക്യൂളെ അല്ലെ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകി. ” എനിക്ക് റയൽ മാഡ്രിഡുമായി ഒരു പ്രശ്നവുമില്ല. ഒരു ഫുട്‍ബോളറാവുക എന്ന ആഗ്രഹം സഫലീകരിക്കാൻ വേണ്ടി എനിക്ക് ആദ്യത്തെ അവസരം തന്നത് അവരാണ്. റയലിന് വേണ്ടി കൂടുതൽ കളിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. എനിക്ക് നേടാൻ കഴിഞ്ഞതെല്ലാം ബാഴ്സയിൽ വെച്ചാണ്. എനിക്ക് അവസരം നൽകിയ എല്ലാവരോടും എനിക്ക് ഇഷ്ടവും ബഹുമാനവും മാത്രമേയൊള്ളൂ ” അദ്ദേഹം കൂട്ടിച്ചേർത്തു. ” ബാഴ്‌സയിലേക്ക് ഏതെങ്കിലുമൊരു റോളിൽ മടങ്ങുക എന്നത് എന്റെ സ്വപ്നമാണ്. എന്നാൽ ഇപ്പോൾ എന്റെ കരിയർ തീർന്നതേ ഒള്ളൂ. ഞാൻ എന്റെ കുടുംബത്തോടൊപ്പം ഹോളിഡേ ആഘോഷിക്കുകയാണ്. എന്റെ ഭാവി ജീവിതത്തിന് വേണ്ടി തയ്യാറായി കൊണ്ടിരിക്കുകയുമാണ് ” ബാഴ്സയിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
"Messi tem que jogar por no mínimo até os 70 anos para que possamos aproveitar seu futebol ao máximo."
— Lionel Messi Brasil (@MessiLeoBrasil) June 11, 2020
🗣 Samuel Eto'o pic.twitter.com/H7ayhDCPun