മെസ്സി ഉള്ളിടത്തോളം കാലം ബാലൺ ഡി’ഓർ മെസ്സിക്ക് തന്നെ : മാഡ്രിഡ്‌ പത്രം!

ഈ വർഷത്തെ ബാലൺ ഡി’ഓർ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരമായി വിലയിരുത്തപ്പെടുന്നത് സൂപ്പർ താരം ലയണൽ മെസ്സിയാണ്. ഈ വർഷം എഫ്സി ബാഴ്സലോണക്ക്‌ വേണ്ടി അർജന്റീനക്ക്‌ വേണ്ടിയും തകർപ്പൻ പ്രകടനമാണ് മെസ്സി പുറത്തെടുത്തിട്ടുള്ളത്.39 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസ്സി കഴിഞ്ഞ സീസണിൽ ബാഴ്‌സക്ക്‌ വേണ്ടി നേടിയത്.2020-ൽ ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരം മെസ്സിയാണ്.കൂടാതെ കോപ്പ അമേരിക്കയിലെ ടോപ് സ്കോററും മികച്ച താരവും മെസ്സിയായിരുന്നു. അത് കൊണ്ട് മെസ്സിയുടെ ഏഴാമത്തെ ബാലൺ ഡി’ഓർ ഇത്തവണ നേടുമെന്നാണ് പലരുടെയും പ്രവചനം. ലെവന്റോസ്ക്കി, ജോർഗിഞ്ഞോ എന്നിവരൊക്കെ മെസ്സിക്ക്‌ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും മെസ്സിക്ക് തന്നെയാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

ഏതായാലും മെസ്സിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പ്രമുഖ മാഡ്രിഡ്‌ ന്യൂസ്‌പേപ്പറായ മാർക്ക. മെസ്സി ഉള്ളിടത്തോളം കാലം ബാലൺ ഡി’ഓർ മെസ്സിക്ക്‌ തന്നെയായിരിക്കുമെന്നാണ് ഇവർ പറഞ്ഞു വെച്ചിരിക്കുന്നത്.ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് പറഞ്ഞ മാർക്ക ഒരുപക്ഷെ എക്കാലത്തെയും മികച്ച താരമാവാൻ മെസ്സിക്ക് സാധിക്കുമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.മാർക്ക കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” ബാക്കിയുള്ളതെല്ലാം മറന്നേക്കൂ, ഇത്തവണത്തെ ബാലൺ ഡി’ഓർ മെസ്സിക്ക്‌ തന്നെയാണ്.മെസ്സി മികച്ച രൂപത്തിൽ കളിക്കുന്ന കാലത്തോളം മെസ്സിക്ക് തന്നെയായിരിക്കും ബാലൺ ഡി’ഓർ.മറ്റാർക്കും ബാലൺ ഡി’ഓർ നേടാൻ സാധിക്കില്ല.ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ്.ഒരുപക്ഷെ എക്കാലത്തെയും മികച്ച താരമാവാനും മെസ്സിക്ക് സാധിച്ചേക്കും.നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിക്ക് പിറകിൽ തന്നെയാണ്.മെസ്സിയുടെ ആധിപത്യം വ്യക്തമായ സമയമാണിത്.ബാലൺ ഡി’ഓർ എണ്ണത്തിന്റെ കണക്കിൽ മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമിടയിലുള്ള അകലം വർധിക്കേണ്ട സമയമാണിത്.ഈ വർഷം മെസ്സി ഏഴാമത്തെ ബാലൺ ഡി’ഓർ സ്വന്തമാക്കും.പിന്നാലെ എട്ടാമത്തേതും ഒൻപതാമത്തേതുമൊക്കെ അദ്ദേഹം നേടും ” ഇതാണ് മാർക്ക കുറിച്ചിരിക്കുന്നത്.2009, 2010, 2011, 2012 2019, 2020 എന്നീ വർഷങ്ങളിലായിരുന്നു മെസ്സി മുമ്പ് ബാലൺ ഡി’ഓർ സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *