മെസ്സി ഇതല്ല അർഹിക്കുന്നത്, ബാഴ്സ കാത്തിരിക്കുകയാണ്: സെർജി റോബെർട്ടോ!
സൂപ്പർ താരം ലയണൽ മെസ്സിക്ക് പാരീസിൽ ഇപ്പോൾ ബുദ്ധിമുട്ടേറിയ സമയമാണ്. കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പിഎസ്ജി റെന്നസിനോട് പരാജയപ്പെട്ടത്. മത്സരത്തിനിടെ പലതവണ ലയണൽ മെസ്സിക്ക് സ്വന്തം ആരാധകരിൽ നിന്നും അപമാനം ഏൽക്കേണ്ടി വന്നു.
പിഎസ്ജി ആരാധകർ തന്നെ ലയണൽ മെസ്സിയെ കൂവി വിളിക്കുകയായിരുന്നു. മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാൻ മെസ്സി കൂട്ടാക്കിയിരുന്നില്ല. ഏതായാലും ഇന്നലത്തെ എൽ ക്ലാസികോ മത്സരത്തിനു ശേഷം ബാഴ്സ സൂപ്പർ താരമായ സെർജി റോബെർട്ടോ ലയണൽ മെസ്സിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന് വേണ്ടി ബാഴ്സ കാത്തിരിക്കുകയാണ് എന്നാണ് റോബെർട്ടോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️🚨| Sergi Roberto: “I hope Messi comes back. We are waiting for him. He does not deserve the treatment he receives in Paris.” [@JijantesFC] #fcblive 🇪🇸🇦🇷 pic.twitter.com/3aRypvWsFz
— BarçaTimes (@BarcaTimes) March 19, 2023
” ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചു വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ എല്ലാവരും അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ലയണൽ മെസ്സിക്ക് ഇപ്പോൾ പാരീസിൽ ലഭിക്കുന്നത് മോശമായ രീതിയിലുള്ള ട്രീറ്റ് ആണ്. അതല്ല യഥാർത്ഥത്തിൽ മെസ്സി അർഹിക്കുന്നത് “ഇതാണ് സെർജി റോബെർട്ടോ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി ഇനി പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യം സംശയത്തിലാണ്. കാര്യങ്ങൾ കൂടുതൽ സങ്കീർണമായാൽ മെസ്സി കരാർ പുതുക്കാൻ സാധ്യതയില്ല. എന്നാൽ മെസ്സിക്ക് ബാഴ്സയിലേക്ക് തിരിച്ചെത്തണമെങ്കിൽ ഒരുപാട് പ്രതിസന്ധികളെ മറികടക്കേണ്ടതുമുണ്ട്.