മെസ്സി ആരാണ് എന്നുള്ളത് നന്നായി അറിയാം, അദ്ദേഹം ബാഴ്സ വിടരുത് : സിദാൻ!
ആരാധകർ കാത്തിരിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇന്ന് വിസിൽ മുഴങ്ങും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് റയലിന്റെ മൈതാനത്ത് വെച്ചാണ് ഈ ലാലിഗയിലെ രണ്ടാം എൽ ക്ലാസിക്കോ അരങ്ങേറുക. ഏതായാലും കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിലുള്ള രണ്ട് ടീമുകൾ പോരടിക്കുമ്പോൾ മത്സരം പൊടിപ്പാറുമെന്നുറപ്പാണ്. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചിരിക്കുകയാണ് റയൽ പരിശീലകൻ സിദാൻ. മെസ്സിയുടെ അവസാനത്തെ എൽ ക്ലാസിക്കോ ഇതാവാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മെസ്സി ക്ലബ്ബിൽ തുടരുന്നതാണ് ബാഴ്സക്കും ലാലിഗക്കും നല്ലത് എന്നാണ് സിദാൻ പ്രസ്താവിച്ചിട്ടുള്ളത്. മെസ്സി എൽ ക്ലാസിക്കോയിൽ ഗോളുകൾ നേടിയിട്ട് കുറച്ചായെങ്കിലും അദ്ദേഹം ആരാണ് എന്നതിനെ കുറിച്ച് വ്യക്തമായ ബോധം തനിക്കുണ്ടെന്നും സിദാൻ കൂട്ടിച്ചേർത്തു.
🗣 "I don't want it to be Messi's last Clasico"
— MARCA in English (@MARCAinENGLISH) April 9, 2021
Zidane doesn't want Messi to leave @LaLigaEN 🤞
👉 https://t.co/Ayxp2eRYLW pic.twitter.com/6mIXby2bIR
” ഇത് മെസ്സിയുടെ അവസാന എൽ ക്ലാസിക്കോയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.അദ്ദേഹത്തെ ബാഴ്സയിൽ തന്നെ തുടരാൻ അനുവദിക്കൂ.അദ്ദേഹം തുടരുകയാണെങ്കിൽ അത് ബാഴ്സക്കും ലാലിഗക്കും നല്ലതാണ്.മെസ്സി എന്ന താരത്തെ കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ട്.ഒരുപക്ഷെ അദ്ദേഹം ഗോളുകൾ നേടുന്നില്ലായിരിക്കാം. പക്ഷെ അദ്ദേഹം ആരാണ് എന്ന് ഞങ്ങൾക്ക് നന്നായി അറിയാം.ഞങ്ങൾ ബാഴ്സക്കെതിരെ കളിക്കാൻ പോവുകയാണ്.മെസ്സിയെ കുറിച്ച് ഞങ്ങൾക്ക് എല്ലാമറിയാം. പക്ഷെ മെസ്സി മാത്രമല്ല, എല്ലാ താരങ്ങളും മികച്ച താരങ്ങളാണ്.അവരുടെ കരുത്തിന് തടയിടാൻ ഞങ്ങൾ ശ്രമിക്കും.കാരണം അവർക്ക് ഒരുപാട് കരുത്തുകൾ ഉണ്ട് ” സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മെസ്സിയെ നന്നായി അറിയാമെന്നും അദ്ദേഹത്തെ തടയാൻ പരമാവധി ശ്രമിക്കുമെന്ന് തന്നെയാണ് ഈ വാക്കുകളിലൂടെ സിദാൻ വ്യക്തമാക്കുന്നത്.
#Messi hasn't scored in #ElClasico since Cristiano Ronaldo left Real Madrid, and Saturday could well be his last 👀https://t.co/KNBYABVSFB pic.twitter.com/fv1IxFqM4Q
— MARCA in English (@MARCAinENGLISH) April 9, 2021