മെസ്സിയോ ക്രിസ്റ്റ്യാനോയോ? എൽ ക്ലാസിക്കോയിൽ മിന്നിയതാര്? വിശദമായ കണക്കുകൾ!
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചിരവൈരികളുടെ പോരാട്ടങ്ങളിലൊന്നാണ് എൽ ക്ലാസ്സിക്കോ. റയലും ബാഴ്‌സയും പരസ്പരം മുഖാമുഖം വരുമ്പോൾ വലിയ ആവേശമാണ് ഫുട്ബോൾ ലോകത്ത് അരങ്ങേറാറുള്ളത്. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഇതിന്റെ മാറ്റ് വർധിച്ചിരുന്നു. കാരണം മറ്റൊന്നുമല്ല, ഇതിഹാസതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇരുചേരികളിൽ അണിനിരക്കാറുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ 2018-ൽ റയൽ വിട്ടതോടെ ഇതിന്റെ ആവേശം ഒന്ന് കുറഞ്ഞു. ഇപ്പോഴിതാ ലയണൽ മെസ്സിയും ബാഴ്‌സ വിട്ടിരിക്കുന്നു. ഇരുവരും ഇല്ലാത്ത എൽ ക്ലാസിക്കോയായിരിക്കും ഇനി ആരാധകർ കാണേണ്ടി വരിക. ഏതായാലും എൽ ക്ലാസ്സിക്കോകളിലെ വിശദമായ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ Vs ലയണൽ മെസ്സി
മത്സരങ്ങൾ – മെസ്സി ( 45), ക്രിസ്റ്റ്യാനോ ( 30)
ഗോളുകൾ – മെസ്സി ( 26)
ക്രിസ്റ്റ്യാനോ ( 18)
അസിസ്റ്റുകൾ – മെസ്സി ( 14)
ക്രിസ്റ്റ്യാനോ (1)
പെനാൽറ്റി ഗോളുകൾ – മെസ്സി (6)
ക്രിസ്റ്റ്യാനോ (4)
ഫ്രീകിക്ക് ഗോളുകൾ – മെസ്സി (2)
ക്രിസ്റ്റ്യാനോ (0)
ഹാട്രിക് – മെസ്സി ( 2)
ക്രിസ്റ്റ്യാനോ (0)
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടതിന് ശേഷം എൽ ക്ലാസിക്കോയിൽ ഒരു ഗോളോ ഒരു അസിസ്റ്റോ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.7 എൽ ക്ലാസിക്കോകളാണ് മെസ്സി ഇതിന് ശേഷം കളിച്ചിട്ടുള്ളത്.2018 മെയ് ആറിന് നടന്ന എൽ ക്ലാസിക്കോയിലാണ് മെസ്സി അവസാനമായി ഗോൾ നേടിയത്. അന്ന് തന്നെയാണ് റൊണാൾഡോയും അവസാന എൽ ക്ലാസിക്കോ ഗോൾ നേടിയത്. മത്സരം 2-2 ന്റെ സമനിലയിൽ അവസാനിക്കുകയായിരുന്നു.എൽ ക്ലാസിക്കോയിൽ കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റ് ഒന്ന് പരിശോധിക്കാം.
Position – Player- Club – Goals
1 Lionel Messi – Barcelona- 26
2 Alfredo Di Stefano – Real Madrid- 18
3 Cristiano Ronaldo- Real Madrid – 18
4 Raul Gonzalez- Real Madrid- 15
5 Cesar- Barcelona- 14
6 Francisco Gento- Real Madrid – 14
7 Ferenc Puskas- Real Madrid- 14
8 Santillana – Real Madrid – 12
9 Luis Suarez – Barcelona- 11
10 Hugo Sanchez- Real Madrid- 10
Cristiano Ronaldo and Lionel Messi scored their last El Clasico goal on the same day as each other. pic.twitter.com/s2BXlEXqca
— Football Talk (@Football_TaIk) August 8, 2021
ഇനി എൽ ക്ലാസിക്കോയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങളെ പരിശോധിക്കാം.
Position – Player – Club – Matches
1 Lionel Messi -Barcelona- 45
1 Sergio Ramos- Real Madrid- 45
3 Francisco Gento- Real Madrid- 42
3 Manuel Sanchez- Real Madrid- 42
3 Xavi Hernandez- Barcelona- 42
6 Sergio Busquets- Barcelona- 40
7 Andres Iniesta- Barcelona- 38
8 Fernando Hierro- Real Madrid- 37
9 Raul Gonzalez- Real Madrid- 37
10 Iker Casillas- Real Madrid- 37
തുടർച്ചയായി എൽ ക്ലാസിക്കോയിൽ ഗോൾ നേടിയ താരങ്ങളെ പരിശോധിക്കാം.
Position – Player- Club -Matches – Goals
1 Cristiano Ronaldo – Real Madrid- 6 – 7
2 Ivan Zamorano- Real Madrid- 5 -5
3 Santiago Bernabeu – Real Madrid- 4 -8
4 Simon Lecue – Real Madrid- 4- 5
5 Ronaldinho -Barcelona- 4- 5
6 Giovanni -Barcelona -4 -4