മെസ്സിയോ ക്രിസ്റ്റ്യാനോയോ? മികച്ച താരമാരെന്ന് പറഞ്ഞ് ആൽവെസ്!
കഴിഞ്ഞ പത്ത് വർഷത്തിന് മുകളിലായി ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ഉന്നയിക്കപ്പെട്ട ചോദ്യമേത് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ച താരം എന്ന ചോദ്യമായിരിക്കും. ചിലർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച താരമാവുമ്പോൾ മറ്റു ചിലർക്ക് ലയണൽ മെസ്സിയാണ് മികച്ച താരം. ഏതായാലും ആരാണ് മികച്ചത് എന്നുള്ളത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. കഴിഞ്ഞ ദിവസം ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസിനും ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നു. 2008 മുതൽ 2016 വരെ ബാഴ്‌സയിൽ മെസ്സിക്കൊപ്പം കളിച്ച താരമാണ് ആൽവെസ്. പിന്നീട് ഇദ്ദേഹം യുവന്റസിലേക്ക് കൂടുമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലാണ് ആൽവെസ് ഈ ചോദ്യത്തിന് ഉത്തരം നൽകിയത്.
🗣 "I was called crazy, but I was proven right"
— MARCA in English (@MARCAinENGLISH) March 28, 2021
Dani Alves has been speaking about his @FCBarcelona exit
👉 https://t.co/AFV8Sy38L6 pic.twitter.com/A4NbrpxtA1
ആരാണ് മികച്ചത് എന്ന ചോദ്യത്തിന് പ്രത്യക്ഷമായി ആൽവെസ് ഉത്തരം നൽകിയില്ലെങ്കിലും പരോക്ഷമായി തനിക്കിഷ്ടം മെസ്സിയോടാണ് എന്ന് ആൽവെസ് വെളിപ്പെടുത്തുന്നുണ്ട്.മെസ്സിയും ആൽവെസും ആലിംഗനം ചെയ്തു കിടക്കുന്ന ഫോട്ടോ പങ്കുവെച്ച് കൊണ്ട് ആൽവെസ് കുറിച്ചത് ഇങ്ങനെയാണ് ” രണ്ട് പേരും മഹത്തായ താരങ്ങളാണ്. പക്ഷെ ഈയൊരു ചിത്രം ആയിരം വാക്കുകൾക്ക് സമാനമാണ് ” എന്നാണ്. അതായത് മെസ്സി തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം എന്നാണ് ആൽവെസ് വെളിപ്പെടുത്തിയിരിക്കുന്നത്.
