മെസ്സിയോ ക്രിസ്റ്റ്യാനോയോ? പ്യാനിക്ക് പറയുന്നത് ഇങ്ങനെ!
ഫുട്ബോൾ ലോകത്തെ ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഇരുവർക്കുമൊപ്പം കളിക്കാൻ അവസരം ലഭിച്ച അപൂർവം താരങ്ങളിൽ ഒരാളാണ് മിറലം പ്യാനിക്. കഴിഞ്ഞ സീസണിൽ യുവന്റസിൽ റൊണാൾഡോക്കൊപ്പം കളിച്ച താരം ഈ സീസണിൽ മെസ്സിക്കൊപ്പം ബാഴ്‌സയിൽ കളിക്കുകയായിരുന്നു. സ്വാഭാവികമായും താരത്തിന് വേണ്ടി നേരിടേണ്ടി വരുന്ന ചോദ്യമാണ് ആരാണ് മികച്ചതെന്ന്. എന്നാൽ ഇതിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ പ്യാനിക്ക് തയ്യാറായില്ല. അങ്ങനെ തിരഞ്ഞെടുക്കൽ ബുദ്ധിമുട്ട് ആണ് എന്നാണ് പ്യാനിക്ക് പറഞ്ഞത്. പകരം ഇരുവരുടെയും ഗുണങ്ങൾ പ്യാനിക്ക് വിശദീകരിക്കുകയായിരുന്നു.
Miralem Pjanic admits confusion over his limited role at Barcelona this season https://t.co/iTlvuTrogg
— footballespana (@footballespana_) February 14, 2021
” ഇതിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കൽ ബുദ്ധിമുട്ടാണ്.ക്രിസ്റ്റ്യാനോയുടെ സ്ഥിരത മതിപ്പുളവാക്കുന്ന കാര്യമാണ്.അത്പോലെ തന്നെ വർക്കിനെ വളരെ ഗൗരവരൂപേണയാണ് അദ്ദേഹം സമീപിക്കുക.ഗോളുകളുടെയോ മറ്റുള്ളവയുടെയോ ചെറിയ കണക്കുകളിൽ പോലും അദ്ദേഹം വളരെയധികം ശ്രദ്ധ പുലർത്തും.ഞാൻ ഇതിന് മുമ്പ് ഇങ്ങനെയൊന്ന് കണ്ടിട്ടില്ല.മെസ്സിയൊരു പ്രത്യേകതയുള്ള താരമാണ്.അദ്ദേഹം ഒരു മായാജാലക്കാരനാണ്.രണ്ട് പേരും വലിയ ചാമ്പ്യൻമാരാണ് ” പ്യാനിക്ക് ടെലിഫൂട്ടിനോട് പറഞ്ഞു.
Pjanic: I don't know why I'm not playing https://t.co/G7mGHtg1CT
— SPORT English (@Sport_EN) February 14, 2021