മെസ്സിയോട് കടപ്പെട്ടിരിക്കുന്നു : താരം ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്നുള്ള സൂചനകൾ നൽകി ലാപോർട്ട!
സൂപ്പർ താരം ലയണൽ മെസ്സിയെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണക്ക് നഷ്ടമായത്. നിലവിൽ പിഎസ്ജിക്ക് വേണ്ടിയാണ് മെസ്സി കളിക്കുന്നത്.അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി ഫ്രീ ഏജന്റായിരിക്കും ആയിരിക്കും.
ഏതായാലും എഫ്സി ബാഴ്സലോണയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ട മെസ്സിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കഴിഞ്ഞദിവസം പറഞ്ഞിട്ടുണ്ട്. അതായത് മെസ്സിയുടെ ബാഴ്സയിലെ ചാപ്റ്റർ അവസാനിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ല എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.മെസ്സിയോട് കടപ്പാട് ഉണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ലാപോർട്ടയുടെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 24, 2022
” ബാഴ്സലോണയിലെ മെസ്സിയുടെ അദ്ധ്യായം അവസാനിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആ ചാപ്റ്റർ ഇപ്പോഴും തുറന്ന് കിടക്കുകയാണ് എന്നുള്ളത് ഉറപ്പ് വരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അദ്ദേഹത്തിന് ലഭിച്ചതിനേക്കാൾ കൂടുതൽ മികച്ച രൂപത്തിലുള്ള ഒരു അവസാനം നൽകേണ്ടതുണ്ട്. അതിനന് കൂടുതൽ സമയമൊന്നും വേണ്ട. ബാഴ്സലോണ പ്രസിഡന്റ് എന്ന നിലക്കും വ്യക്തിപരമായും ഞാൻ മെസ്സിയോട് ഏറെ കടപ്പെട്ടിരിക്കുന്നു ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
ഏതായാലും മെസ്സി ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു സൂചനയാണ് ഇപ്പോൾ ബാഴ്സ പ്രസിഡന്റ് നൽകിയിട്ടുള്ളത്.