മെസ്സിയെ സഹായിക്കൂ, സഹതാരങ്ങളോട് കൂമാൻ!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ സെവിയ്യയാണ്. സെവിയ്യയുടെ മൈതാനത്ത് വെച്ച് ഇന്ത്യൻ സമയം രാത്രി 8:45-നാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ ലീഗ് മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ ബാഴ്‌സ വിജയം കരസ്ഥമാക്കിയിരുന്നു. എന്നാൽ സെവിയ്യക്കെതിരെ ബാഴ്‌സക്ക് കാര്യങ്ങൾ എളുപ്പമാവില്ല. ദിവസങ്ങൾക്ക് മുമ്പ് സെവിയ്യയോട് കോപ്പ ഡെൽ റേയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബാഴ്‌സ പരാജയപ്പെട്ടിരുന്നു.

ഇപ്പോഴിതാ ബാഴ്‌സയിൽ മെസ്സിക്ക് സഹായം വേണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് കൂമാൻ. സഹതാരങ്ങൾ മെസ്സിയെ സഹായിക്കണമെന്നും എല്ലാ താരങ്ങൾക്കും തുല്യമായ ഉത്തരവാദിത്തമാണ് ഉള്ളതെന്നുമാണ് കൂമാൻ അറിയിച്ചത്. ഇന്നത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.

” മെസ്സിക്ക് മറ്റുള്ള താരങ്ങളിൽ നിന്നും സഹായം ആവിശ്യമുണ്ട്.ടീമിലെ എല്ലാ താരങ്ങൾക്കും തുല്യമായ ഉത്തരവാദിത്തമാണ് ഉള്ളത്.ടീമിലെ മുതിർന്ന അംഗങ്ങൾ അവരുടെ വ്യക്തിത്വവും പരിചയസമ്പന്നതയും വെച്ച് യുവതാരങ്ങളെ സഹായിക്കേണ്ടതുണ്ട്.പക്ഷെ ടീമിൽ എല്ലാവരും ഒരുപോലെയാണ്. ടീമിന്റെ കാര്യത്തിൽ എല്ലാവരും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *