മെസ്സിയെ മറികടക്കാൻ പിറന്നവൻ,പക്ഷെ ആ മിസ്റ്റേക്ക് എല്ലാം തകർത്തു കളഞ്ഞു : നെയ്മറെ കുറിച്ച് സാന്റി നൊല്ല!
ഒരുകാലത്ത് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായി മാറാൻ സാധ്യത കൽപിക്കപ്പെട്ടിരുന്ന താരമായിരുന്നു നെയ്മർ ജൂനിയർ. ഫുട്ബോൾ നിരീക്ഷകരെല്ലാം തന്നെ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് വലിയ ഭാവി പ്രവചിച്ചിരുന്നു. നെയ്മർ ബാഴ്സയിൽ എത്തിയതോടെ മെസ്സിയുടെ പിൻഗാമിയാവാൻ അദ്ദേഹത്തിന് കഴിയുമെന്നുള്ളത് പലരും കണക്ക് കൂട്ടിയിരുന്നു.
എന്നാലിന്നിപ്പോൾ ആ പഴയ നെയ്മറല്ല. പൊന്നും വില കൊടുത്ത് വാങ്ങിയ പിഎസ്ജി തന്നെ അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്.ബാലൺ ഡി’ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ പത്തിൽ പോലും ഇടം നേടാൻ കഴിയാത്ത നെയ്മറെയാണ് ഇപ്പോൾ കാണാൻ സാധിക്കുക.
ഏതായാലും നെയ്മറുടെ കാര്യത്തിൽ പ്രമുഖ ഫുട്ബോൾ നിരീക്ഷകനായ സാന്റി നൊല്ല ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.അതായത് മെസ്സിയുടെ പകരക്കാരനാവാനും അദ്ദേഹത്തെ മറികടക്കാനുമൊക്കെ പിറന്നവനായിരുന്നു നെയ്മറെന്നും എന്നാൽ ബാഴ്സ വിടുക മിസ്റ്റേക്ക് ചെയ്തതോടെ എല്ലാം താറുമാറായി എന്നുമാണ് ഇദ്ദേഹം നിരീക്ഷിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 30, 2022
“ബാലൺ ഡി’ഓർ നേടാൻ വേണ്ടിയാണ് നെയ്മർ പിഎസ്ജിയിലേക്ക് പോയത്. അദ്ദേഹം ലയണൽ മെസ്സി നിന്നും അകന്നു പോവുകയാണ് ചെയ്തത്.പക്ഷെ നെയ്മർ ചെയ്യേണ്ടിയിരുന്നത് ബാഴ്സയിൽ നിന്ന് കൊണ്ട് തന്നെ മെസ്സിയെ മറികടക്കുക എന്നുള്ളതായിരുന്നു.ഒരു അസാധാരണമായ താരമാണ് നെയ്മർ. മെസ്സിയുടെ പകരക്കാരനാവാനും മറികടക്കാനും വേണ്ടി ജനിച്ചവനാണ് നെയ്മർ.എന്നാൽ അദ്ദേഹം ഒരു തെറ്റ് ചെയ്തു.ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് പോയി എന്നുള്ളതായിരുന്നു ആ തെറ്റ്.മെസ്സിയിൽ നിന്നും ബാഴ്സയിൽ നിന്നും ഓടി എന്നുള്ള തെറ്റ് കാരണമാണ് എല്ലാം തകർന്നടിഞ്ഞത് ” ഇതാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.
ഏതായാലും നെയ്മർ ജൂനിയർ പിഎസ്ജിയിൽ തന്നെ തുടരുമോ അതല്ലെങ്കിൽ ക്ലബ്ബ് വിടുമോ എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം.