മെസ്സിയെ ബാഴ്‌സ വിൽക്കാത്തത് അബദ്ധമായി പോയി, മുൻ ബാഴ്‌സ ഇതിഹാസം!

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി‌യെ കുറിച്ചുള്ള ചർച്ചകളാണ് ഫുട്ബോൾ ലോകത്തെങ്ങും. താരം ബാഴ്‌സ വിടുമോ ഇല്ലയോ എന്നുള്ളത് ഇതുവരെ ഉറപ്പാവാത്ത കാര്യമാണ്. അതേസമയം താരം പിഎസ്ജിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. മാധ്യമങ്ങൾ മുതൽ പിഎസ്ജിയുടെ അധികൃതരും താരങ്ങളും വരെ മെസ്സിയുടെ പിഎസ്ജി റൂമുകളെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഏതായാലും ഒരിക്കൽക്കൂടി ഈ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് മുൻ ബാഴ്സ-ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ ഒരു കോളത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് എഴുതിയത്. റയൽ മാഡ്രിഡ് ക്രിസ്റ്റ്യാനോയെ വിറ്റ പോലെ ബാഴ്സ മെസ്സയെ വിൽക്കാത്തത് അബദ്ധമായി പോയി എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.അന്ന് വിറ്റിരുന്നുവെങ്കിൽ സാമ്പത്തികമായി മുതലായേനെ എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.

” മെസ്സി ബാഴ്സയുമായി കരാറിന് കീഴിലായിരിക്കെ അദ്ദേഹത്തെ വിൽകാത്തത് മുൻ മാനേജ്മെന്റ് ചെയ്ത അബദ്ധമാണ്. മുമ്പ് റയൽ മാഡ്രിഡ് ചെയ്ത പോലെ അവരും ചെയ്യണമായിരുന്നു. റയൽ ക്രിസ്റ്റ്യാനോയെ വിറ്റത് 100 മില്യൺ യൂറോക്ക്‌ ആണ്. അതവർക്ക് ലഭിച്ചു. ഇപ്പോൾ മെസ്സി ക്ലബ്ബ് വിടുമെന്നുള്ളത് ഏകദേശം അനിവാര്യമായി കൊണ്ടിരിക്കുകയാണ്. ഒരുപാട് പ്രതിഭയുള്ള ഒരു താരം ഫ്രീയായിട്ട് ബാഴ്സ വിട്ടു പോകുമ്പോൾ, അതും ഈ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സമയത്ത്, അത് കാണുന്നത് വളരെ വേദനാജനകമായ കാര്യമാണ് ” റിവാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *