മെസ്സിയെ ബാഴ്സയിലേക്ക് എത്തിക്കാൻ അണിയറയിൽ കരുക്കൾ നീക്കുന്നത് അന്റോനെല്ല!

രണ്ട് വർഷങ്ങൾക്ക് മുന്നേയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് ബാഴ്സയോട് വിട പറയേണ്ടി വന്നത്. തുടർന്ന് മെസ്സി പാരീസിലേക്കാണ് എത്തിയത്. ലയണൽ മെസ്സിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ബാഴ്സലോണയിൽ വളർന്ന മെസ്സിയുടെ കുടുംബത്തിന് പാരീസിൽ അഡാപ്റ്റാവാൻ നല്ല ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു.ഒടുവിൽ രണ്ടു വർഷത്തിനുശേഷം ലയണൽ മെസ്സിയും കുടുംബവും ഇപ്പോൾ പാരീസ് വിടുകയാണ്.

ലയണൽ മെസ്സി അടുത്തതായി എങ്ങോട്ട് എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം അദ്ദേഹത്തിന്റെ പിതാവ് തന്നെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. മെസ്സിയെ തിരിച്ചെത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ എഫ്സി ബാഴ്സലോണ തുടരുകയാണ്. സാമ്പത്തികപരമായ പ്രശ്നങ്ങൾ കാരണം ഇതുവരെ ഒരു ഒഫീഷ്യൽ ഓഫർ ലയണൽ മെസ്സിക്ക് നൽകാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

ലയണൽ മെസ്സിയെ ബാഴ്സയിലേക്ക് തന്നെ തിരികെ എത്തിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ ഭാര്യയായ അന്റോനെല്ല തന്നെയാണ്. മാത്രമല്ല മെസ്സിയെ തിരികെ ക്ലബ്ബിൽ എത്തിക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്. തന്റെയും മക്കളുടെയും സുഖകരമായ ജീവിതത്തിന് ബാഴ്സലോണ നഗരമാണ് നല്ലത് എന്നുള്ള കാര്യം മെസ്സിയെ അന്റോനെല്ല അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലയണൽ മെസ്സിയെ ബാഴ്സയിലേക്ക് എത്തിക്കാൻ ഇവർ പരമാവധി പുഷ് ചെയ്യുന്നുണ്ട്.

കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന മെസ്സി കുടുംബത്തിന്റെ അഭ്യർത്ഥന പരിഗണിച്ചിട്ടുമുണ്ട്. ബാഴ്സലോണയിൽ കളിക്കാനാണ് മെസ്സി ആഗ്രഹിക്കുന്നത്. ഇനി ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എഫ്സി ബാഴ്സലോണ തന്നെയാണ്. കൃത്യമായ സമയത്ത് ഇതിന് പരിഹാരം കാണാൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ മെസ്സി മറ്റുള്ള ഓപ്ഷനുകൾ പരിഗണിക്കാൻ നിർബന്ധിതനായേക്കും. അത് അദ്ദേഹത്തിന്റെ കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *