മെസ്സിയെ പോലെ തന്നെ: തന്നെ തോൽപ്പിച്ച യമാലിനെ പ്രശംസിച്ച് എതിർ പരിശീകൻ

ഇന്നലെ ലാലിഗ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ മയ്യോർക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 73 മിനിറ്റിൽ യുവ പ്രതിഭ ലാമിനെ യമാൽ നേടിയ ഗോളാണ് ബാഴ്സലോണക്ക് വിജയം സമ്മാനിച്ചത്.ഒരു കിടിലൻ ഗോൾ തന്നെയാണ് അദ്ദേഹത്തിന്റെ ബൂട്ടിൽ നിന്നും പിറന്നിട്ടുള്ളത്.

കേവലം 16 വയസ്സ് മാത്രമുള്ള യമാൽ ഫുട്ബോൾ ലോകത്തെ ഇപ്പോൾ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാഴ്സലോണയിലെ സ്ഥിരസാന്നിധ്യമായി മാറാൻ യമാലിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്.താരത്തെ മത്സരശേഷം മയ്യോർക്കയുടെ പരിശീലകനായ ഹവിയർ അഗ്ഗിറെ പ്രശംസിച്ചിട്ടുണ്ട്.ലയണൽ മെസ്സിയുമായി താരത്തിന് ചെയ്യുകയാണെങ്കിൽ എതിർ പരിശീലകൻ ചെയ്തിട്ടുള്ളത്.അഗ്ഗിറെയുടെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ബാഴ്സലോണയുടെ യൂത്ത് സിസ്റ്റത്തിൽ ഉണ്ടായിരുന്ന അന്ന് തന്നെ ഞാൻ അദ്ദേഹത്തെ കാണുന്നതാണ്. ഒരു 5 മിനിറ്റ് നമ്മൾ അദ്ദേഹത്തെ വീക്ഷിച്ചാൽ തന്നെ മനസ്സിലാകും, അദ്ദേഹം ഒരു കൗശലക്കാരനാണ്.ഗോളുകൾ നേടുന്നത് ഒരിക്കൽ അവസാനിപ്പിക്കില്ല. ബാഴ്സലോണയിലെ യമാലും അതുപോലെതന്നെയാണ്. ചെറിയ പ്രായമാണ്. മാത്രമല്ല വലിയ പരിഗണന ബാഴ്സലോണ നൽകുന്നുണ്ട്.അദ്ദേഹം ഇതുപോലെതന്നെ തുടരുകയാണെങ്കിൽ തീർച്ചയായും അദ്ദേഹം ബാഴ്സലോണക്ക് വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും “ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ലാലിഗയിൽ 27 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 4 ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്. ഇനി ചാമ്പ്യൻസ് ലീഗിൽ നാപോളിയെയാണ് ബാഴ്സലോണ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *