മെസ്സിയെ പരിശീലിപ്പിക്കാൻ ബുദ്ധിമുട്ടാണ്, പുറത്താക്കപ്പെട്ട സെറ്റിയൻ പറയുന്നു !

കേവലം ആറു മാസത്തോളമാണ് മുൻ റയൽ ബെറ്റിസ് പരിശീലകനായ കീക്കെ സെറ്റിയൻ ബാഴ്സയുടെ പരിശീലകസ്ഥാനത്ത് തുടർന്നത്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് 8-2 ന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ സെറ്റിയന്റെ സ്ഥാനം തെറിക്കുകയും ചെയ്തിരുന്നു. തുടർന്ന് പരിശീലകനായി കൂമാനെ നിയമിച്ചുവെങ്കിലും ബാഴ്സയുടെ സ്ഥിതിഗതികളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഇപ്പോഴിതാ തന്റെ പരിശീലനകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സെറ്റിയൻ. സൂപ്പർ താരം ലയണൽ മെസ്സിയെ കുറിച്ചാണ് അദ്ദേഹം കൂടുതലായി സംസാരിച്ചത്. മെസ്സിയെ പരിശീലിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും കാലങ്ങളായി അദ്ദേഹത്തിന്റെ പ്രകടനത്തെ ബാഴ്‌സ അംഗീകരിച്ചതാണെന്നും മെസ്സിയുടെ കളിയെ മാറ്റിമറിക്കാൻ താനാരാണ് എന്നുമാണ് സെറ്റിയൻ അഭിപ്രായപ്പെട്ടത്. എൽ പൈസുമായുള്ള അഭിമുഖത്തിലാണ് സെറ്റിയൻ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

” എക്കാലത്തെയും മികച്ച താരമാണ് മെസ്സി എന്നാണ് ഞാൻ കരുതുന്നത്. ഒരുപാട് മഹത്തായ താരങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതു പോലെ ഇത്രയും കാലം തുടർച്ചയായി മികച്ചു നിന്ന ഒരു താരവുമുണ്ടായിട്ടില്ല. മെസ്സിയെ കൈകാര്യം ചെയ്യാനും പരിശീലിപ്പിക്കാനും ബുദ്ധിമുട്ടാണ്. ഞാനാരാണ് അദ്ദേഹത്തെ മാറ്റാൻ? കാലങ്ങളായി അദ്ദേഹത്തെയും കളിയെയും അംഗീകരിച്ചവരാണ് ചുറ്റുമുള്ളവർ. അദ്ദേഹത്തെ മാറ്റേണ്ട ഒരു ആവിശ്യവുമില്ല. ഒരു താരമെന്നതിന് പുറമെ മെസ്സിക്ക് മറ്റൊരു വശം കൂടിയുണ്ട്. അതും അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് വർധിപ്പിക്കുന്നു. ചില അത്ലെറ്റുകളുടെ കാര്യത്തിൽ നമുക്കത് കാണാം. ആവിശ്യത്തിന് മാത്രം സംസാരിക്കുന്ന വ്യക്തിയാണ് മെസ്സി. പക്ഷെ നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ അദ്ദേഹം തന്നെ മനസ്സിലാക്കി തരും. അധികമൊന്നും സംസാരിക്കാൻ കൂട്ടക്കാത്ത പ്രകൃതമാണ് മെസ്സിക്കുള്ളത് ” സെറ്റിയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *