മെസ്സിയെ തിരികെ എത്തിച്ചാൽ അത് ബാഴ്സക്ക് തിരിച്ചടിയാകും :തോമസ് ഹിന്റിൽ
സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നുള്ള വാർത്തകൾ ഇപ്പോൾ സജീവമാണ്.പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കാൻ മെസ്സി ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.മെസ്സിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നുള്ളത് ബാഴ്സ വൈസ് പ്രസിഡണ്ട് സ്ഥിരീകരിച്ചിരുന്നു.മെസ്സിയും ബാഴ്സക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
എന്നാൽ ഗോൾ ഡോട്ട് കോമിന്റെ ഫുട്ബോൾ ജേണലിസ്റ്റായ തോമസ് ഹിന്റിൽ ഇതുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.ഒരു വലിയ ലേഖനം തന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെസ്സിയെ തിരികെ എത്തിച്ചാൽ അത് ബാഴ്സക്ക് തിരിച്ചടിയാകും എന്നാണ് ഇദ്ദേഹം പറയുന്നത്.അതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
Imagine Lionel Messi back at Barcelona 😱 pic.twitter.com/p1Wpv32H5z
— GOAL (@goal) March 31, 2023
” 2021ൽ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം ബാഴ്സ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് കൂമാനും ഗ്രീസ്മാനുമൊക്കെ ക്ലബ്ബ് വിടേണ്ടിവന്നത്.സാവി പരിശീലകനായതിനുശേഷം വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.പക്ഷേ സാവി പുതിയ താരങ്ങളെ കൊണ്ടുവരികയും താരങ്ങളെ ഒഴിവാക്കുകയും ചെയ്തു.അങ്ങനെ പതിയെ പതിയെ ഇപ്പോൾ ലയണൽ മെസ്സി ഇല്ലാതെ ബാഴ്സ ട്രാക്കിൽ എത്തിയിട്ടുണ്ട്. മെസ്സിയെ ആശ്രയിച്ചിരുന്ന ബാഴ്സ ഇപ്പോൾ അങ്ങനെയല്ല.ഈയൊരു അവസരത്തിൽ മെസ്സിയെ ബാഴ്സ കൊണ്ടുവന്നാൽ വീണ്ടും പഴയ പടിയാവും.മെസ്സിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ഒരു ക്ലബ്ബായി മാറും. മെസ്സിക്ക് ഇപ്പോഴും തന്റെ മികവ് പുറത്തെടുക്കാൻ കഴിയുമെങ്കിലും അദ്ദേഹത്തിന് വേണ്ടി ടീമിന്റെ ഘടന തന്നെ സാവി മാറ്റേണ്ടിവരും.തിരിച്ചടിയാവാൻ സാധ്യതയുണ്ട്. മാത്രമല്ല മെസ്സി വന്നു കഴിഞ്ഞാൽ പൈസയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഒന്നുകൂടി രൂക്ഷമാവുകയാണ് ചെയ്യുക ” ഇതാണ് തോമസ് ഹിന്റിൽ പറഞ്ഞിട്ടുള്ളത്.
പക്ഷേ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഒന്നും തന്നെ ക്ലബ്ബിനെ അലട്ടുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഏറ്റവും കൂടുതൽ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാൻ ആഗ്രഹിക്കുന്നത് പരിശീലകനായ സാവിയാണ്. ലയണൽ മെസ്സി ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതിൽ എല്ലാം ബാഴ്സ താരങ്ങളും സന്തോഷവാന്മാരാണ്.