മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്ക് സാധിക്കുമോ? ആരാധകർക്ക് നിരാശ നൽകി ടെബാസ്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സക്ക് സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് മെസ്സിയുടെ ആരാധകരുള്ളത്. മെസ്സി ക്ലബ്ബിലേക്ക് തിരികെ വരാൻ അവർ അത്രയേറെ ആഗ്രഹിക്കുന്നുണ്ട്.പിഎസ്ജി വിടാൻ തന്നെയാണ് മെസ്സി തീരുമാനിച്ചിട്ടുള്ളത്. പക്ഷേ ബാഴ്സയിലേക്ക് തിരികെ എത്താൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ ഉറപ്പുകളൊന്നുമില്ല.

ലാലിഗയുടെ പ്രസിഡണ്ടായ ഹവിയർ ടെബാസ് അത് തന്നെയാണ് ഇപ്പോൾ പറഞ്ഞുവെക്കുന്നതും. ലയണൽ മെസ്സിയെ തിരികെ എത്തിക്കൽ ബാഴ്സയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സങ്കീർണമാണ് എന്നാണ് ടെബാസ് വ്യക്തമാക്കിയിട്ടുള്ളത്. അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പ്രമുഖ മാധ്യമമായ RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാലിഗ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോൾ ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെ കൊണ്ടുവരൽ വളരെ സങ്കീർണമായ ഒരു കാര്യമാണ്.പക്ഷേ ഇനിയും സമയമുണ്ട്.പക്ഷേ സാലറി ബിൽ കുറക്കാൻ വേണ്ടി അവർ ഒരുപാട് താരങ്ങളെ ഒഴിവാക്കേണ്ടതുണ്ട്.ലയണൽ മെസ്സിയെ രജിസ്റ്റർ ചെയ്യണം, പക്ഷേ മെസ്സിക്ക് എത്ര സാലറി ബാഴ്സ നൽകും എന്നുള്ള കാര്യത്തിൽ യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ല.ബാഴ്സ പിഎസ്ജിയല്ല എന്ന് മനസ്സിലാക്കണം. താരങ്ങളെ രജിസ്റ്റർ ചെയ്യണമെങ്കിൽ ബാഴ്സ തങ്ങളുടെ സാലറി ബിൽ കുറച്ചേ മതിയാവൂ ” ഇതാണ് ലാലിഗയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ബാഴ്സ അവരുടെ സാലറി ബിൽ കുറക്കുന്നതിനോടൊപ്പം വരുമാനം വർദ്ധിപ്പിക്കുകയും വേണം. ഏതായാലും നിലവിലെ അവസ്ഥയിൽ മെസ്സിയെ കൊണ്ടുവരാൻ കഴിയില്ല എന്ന് തന്നെയാണ് ലാലിഗ പറഞ്ഞുവെക്കുന്നത്. എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാനാണ് ബാഴ്സ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ബാഴ്സക്ക് മെസ്സിയെ തിരികെ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യതകൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *