മെസ്സിയെ ഡിഫന്റ് ചെയ്യുന്ന അനുഭവം പങ്കുവെച്ച് മുൻ ബ്രസീലിയൻ താരം!
സൂപ്പർ താരം ലയണൽ മെസ്സിയോടൊപ്പം മൂന്നു വർഷക്കാലം കളിച്ചിട്ടുള്ള താരമാണ് മുൻ ബ്രസീലിയൻ താരമായിരുന്ന മാക്സ് വെൽ. 2009 മുതൽ 2012 വരെയാണ് ഇദ്ദേഹവും മെസ്സിയും ഒരുമിച്ച് ബാഴ്സയിൽ കളിച്ചിട്ടുള്ളത്. പിന്നീട് പിഎസ്ജിയിലേക്ക് ചേക്കേറിയ മാക്സ്വെൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മെസ്സിക്കെതിരെ കളിച്ചിട്ടുമുണ്ട്.
ഏതായാലും ലയണൽ മെസ്സിയെ പരിശീലനത്തിനിടെ പ്രതിരോധിക്കുന്നതിനെ കുറിച്ചുള്ള തന്റെ അനുഭവങ്ങൾ ഇപ്പോൾ മാക്സ്വെൽ പങ്കുവെച്ചിട്ടുണ്ട്. അതായത് പരിശീലനത്തിനിടയിൽ മെസ്സി കൂടുതൽ റിലാക്സ്ഡ് ആയിരിക്കുമെന്നും എന്നാൽ പരിശീലനത്തിന്റെ തീവ്രത വർധിച്ചാൽ മത്സരങ്ങളിൽ കളിക്കുന്നതിനേക്കാൾ കൂടുതൽ മികവോടെ മെസ്സി കളിക്കുമെന്നാണ് മാക്സ്വെൽ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം സോ ഫൂട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാക്സ്വെല്ലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Maxwell Reflects on What It Was Like to Defend Against Messi https://t.co/pVgmU9PgZ0
— PSG Talk (@PSGTalk) May 19, 2022
” ഞാൻ ഭാഗ്യമുള്ളവനാണ്. കാരണം മത്സരത്തിൽ ഉള്ളതിനേക്കാൾ റിലാക്സ്ഡായി കൊണ്ടാണ് മെസ്സി പരിശീലനം നടത്താറുള്ളത്. അല്ലാത്തപക്ഷം അദ്ദേഹത്തെ തടയൽ അസാധ്യമായ ഒരു കാര്യമാണ്.അദ്ദേഹത്തിന്റെ നിമിഷങ്ങളെ മെസ്സി തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്. പക്ഷേ പരിശീലനത്തിന്റെ തീവ്രത വർദ്ധിച്ചാൽ മെസ്സി തന്റെ ശൈലി മാറ്റിക്കൊണ്ട് കളിക്കാൻ ആരംഭിക്കും. പിന്നീട് അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിക്കില്ല. അപ്പോൾ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ ലെവൽ അത്ഭുതകരമായിരിക്കും. ചിലപ്പോൾ മത്സരത്തെക്കാൾ കൂടുതൽ മികവോടെ കളിക്കുന്ന മെസ്സിയെ നമുക്ക് കാണാൻ സാധിച്ചേക്കും.എനിക്ക് മെസ്സി എന്ന വ്യക്തിയെ അറിയാൻ തുടങ്ങിയത് അവിടെ വെച്ചാണ്. അദ്ദേഹത്തിന്റെ കരിയറിലെ മാന്ത്രികത എനിക്ക് മനസ്സിലാക്കാൻ സാധിച്ചു ” ഇതാണ് മാക്സ്വെൽ പറഞ്ഞിട്ടുള്ളത്.
പിഎസ്ജിയിൽ അഞ്ച് വർഷക്കാലമാണ് മാക്സ്വെൽ ചെലവഴിച്ചിട്ടുള്ളത്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി 10 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്.