മെസ്സിയെ കൊണ്ട് വരാൻ സുവാരസ് വഴി ശ്രമിച്ചു : വെളിപ്പെടുത്തലുമായി സിമയോണി
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടത്. തുടർന്ന് താരം ഫ്രഞ്ച് ശക്തികളായ പിഎസ്ജിയിൽ എത്തിച്ചേരുകയായിരുന്നു. എന്നാൽ ആ സമയത്ത് ലയണൽ മെസ്സിയെ ടീമിലേക്കെത്തിക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് ശ്രമിച്ചിരുന്നു എന്ന് വെളിപ്പെടുത്തിരിക്കുകയാണിപ്പോൾ പരിശീലകനായ ഡിയഗോ സിമയോണി.സുവാരസ് വഴിയായിരുന്നു മെസ്സിയെ ടീമിലേക്കെത്തിക്കാൻ ശ്രമിച്ചതെന്നും എന്നാൽ പിഎസ്ജി താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നു എന്നുമാണ് സിമയോണി അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ഒലെ എന്ന മാഗസിനോട് സംസാരിക്കുകയായിരുന്നു അത്ലറ്റിക്കോയുടെ പരിശീലകൻ.
Simeone: I asked Suarez to see if Messi wanted to join Atletico Madrid https://t.co/tf79Dgfvpw
— Murshid Ramankulam (@Mohamme71783726) October 13, 2021
” ബാഴ്സലോണയിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്.ഞങ്ങൾ ലൂയിസ് സുവാരസിനെ വിളിക്കുകയായിരുന്നു.ഞാൻ മെസ്സിയെ വിളിച്ചിരുന്നില്ല.പക്ഷേ ഞാൻ സുവാരസിനെ വിളിച്ചു.എന്നിട്ട് മെസ്സിയുടെ അപ്പോഴത്തെ സ്ഥിതിയെ കുറിച്ചും അദ്ദേഹം എന്താണ് ചിന്തിക്കുന്നത് എന്നതിനെ കുറിച്ചും ഞാൻ ചോദിച്ചു.മെസ്സി അത്ലറ്റിക്കോ മാഡ്രിഡിലേക്ക് എത്താനുള്ള എന്തെങ്കിലും ഒരു ചാൻസ് ഉണ്ടോ എന്നായിരുന്നു ഞാൻ അന്വേഷിച്ചിരുന്നത്.പക്ഷേ അപ്പോഴേക്കും പിഎസ്ജി താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നു ” സിമയോണി പറഞ്ഞു.
മെസ്സിയുടെ ഉറ്റസുഹൃത്തായ സുവാരസ് നിലവിൽ അത്ലറ്റിക്കോയുടെ താരമാണ്. കഴിഞ്ഞ സീസണിലായിരുന്നു താരം അത്ലറ്റിക്കോയിൽ എത്തിയത്. ഏതായാലും സിമയോണി വളരെയധികം ബഹുമാനം വെച്ച് പുലർത്തുന്ന ഒരു വ്യക്തിയാണ് മെസ്സി എന്നുള്ളത് ഒരുപാട് തവണ വ്യക്തമായ കാര്യമാണ്.