മെസ്സിയെ കൊണ്ടുവരണം, മൂന്ന് സൂപ്പർ താരങ്ങളെ ഒഴിവാക്കാൻ ബാഴ്സ!

സൂപ്പർ താരം ലയണൽ മെസ്സിയെ തിരികെ കൊണ്ടുവരാൻ തങ്ങൾ പരമാവധി ശ്രമിക്കും എന്നുള്ളത് ബാഴ്സ അധികൃതർ തന്നെ അറിയിച്ച ഒരു കാര്യമാണ്. നിലവിൽ മെസ്സിക്ക് ക്ലബ്ബിലേക്ക് തിരിച്ചു വരാൻ താല്പര്യമുണ്ട്.സാമ്പത്തികപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് എഫ്സി ബാഴ്സലോണ ഉള്ളത്.

വരുന്ന സമ്മറിൽ മെസ്സിയെ മാത്രമല്ല ബാഴ്സ സ്വന്തമാക്കുക, മറിച്ച് ഇപ്പോൾ ബയേണിൽ കളിച്ചുകൊണ്ടിരിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ജോവോ കാൻസെലോയെയും സ്വന്തമാക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചില സുപ്രധാന താരങ്ങളെ ഒഴിവാക്കാനാണ് ഇപ്പോൾ ബാഴ്സ തീരുമാനിച്ചിരിക്കുന്നത്.

മുന്നേറ്റ നിരയിലെ സൂപ്പർതാരങ്ങളായ അൻസു ഫാറ്റി,ഫെറാൻ ടോറസ്,റാഫീഞ്ഞ എന്നിവർക്ക് വേണ്ടി ഓഫറുകൾ കേൾക്കാൻ ബാഴ്സ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അൻസു ഫാറ്റിയുടെ ക്യാമ്പ് അദ്ദേഹം ക്ലബ്ബ് വിടാനാണ് ആഗ്രഹിക്കുന്നത്.നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് താൽപ്പര്യം പ്രകടിപ്പിച്ച താരം കൂടിയാണ് ഫാറ്റി.

ഫെറാൻ ടോറസിൽ താല്പര്യം പ്രകടിപ്പിച്ച ക്ലബ്ബുകളാണ് അത്ലറ്റിക്കോ മാഡ്രിഡും ഇന്റർ മിലാനും. റാഫിഞ്ഞയുടെ കാര്യത്തിലേക്ക് വന്നാൽ ഒരുപാട് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് താരത്തിൽ താല്പര്യമുണ്ട്.അതിൽ ചെൽസി നേരത്തെ നേരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഏതായാലും നല്ല ഒരു വില ലഭിച്ചാൽ മാത്രമേ ഈ താരങ്ങളെ എഫ്സി ബാഴ്സലോണ കൈവിടുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *