മെസ്സിയെ ഒഴിവാക്കി,തന്റെ കരിയറിലെ ബെസ്റ്റ് ഇലവൻ പുറത്ത് വിട്ട് ടെർ സ്റ്റീഗൻ!
ഒരുപാട് സുപ്പർ താരങ്ങളോടൊപ്പം കളിച്ചിട്ടുള്ള താരമാണ് എഫ്സി ബാഴ്സലോണ ഗോൾകീപ്പറായ മാർക്ക് ആൻഡ്രെ ടെർസ്റ്റീഗൻ ബാഴ്സക്ക് പുറമെ മോൺഷെൻഗ്ലാഡ്ബാഷ്,ജർമ്മനി എന്നീ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്നോടൊപ്പം കളിച്ച മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ബെസ്റ്റ് ഇലവൻ കഴിഞ്ഞ ദിവസം ടെർ സ്റ്റീഗൻ പുറത്തുവിട്ടിരുന്നു. ഇതിൽ ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ഏഴ് തവണ ബാലൺ ഡി’ഓർ നേടിയ ലയണൽ മെസ്സിക്ക് ഇടമില്ല എന്നുള്ളതാണ്.
2014 മുതൽ 2021 വരെ ഒരുമിച്ച് കളിച്ചവരാണ് മെസ്സിയും ടെർസ്റ്റീഗനും.എന്നിട്ടും ടെർസ്റ്റീഗൻ മെസ്സിയെ അവഗണിക്കുകയായിരുന്നു.കൂടാതെ സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,ലൂയിസ് സുവാരസ് എന്നിവരെയും ഈ ജർമ്മൻ ഗോൾകീപ്പർ പരിഗണിച്ചില്ല.അതേസമയം ബാഴ്സ താരങ്ങളായ ജെറാർഡ് പിക്കെ,ജോർദി ആൽബ,സെർജിയോ ബുസ്ക്കെറ്റ്സ്,ഫ്രങ്കി ഡി യോങ്,ഡാനി ആൽവസ് എന്നിവരും ഇതിഹാസങ്ങളായ സാവി,ഇനിയേസ്റ്റ എന്നിവരും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.ടെർസ്റ്റീഗന്റെ ബെസ്റ്റ് ഇലവൻ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 22, 2022
Blaswich; Alves, Pique, Rudiger, Alba; Busquets; Xavi, Iniesta; De Jong; Reus, Gotze
എന്ത്കൊണ്ടാണ് മെസ്സിയെ ഉൾപ്പെടുത്താത്തത് എന്നതിനുള്ള വിശദീകരണമൊന്നും താരം നൽകിയിട്ടില്ല.അതേസമയം ഇരുവരും നല്ല സ്വരച്ചേർച്ചയിലല്ല എന്നുള്ള കാര്യം നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.മെസ്സി ബാഴ്സ വിട്ടപ്പോൾ ടെർസ്റ്റീഗൻ പങ്കുവെച്ച കുറിപ്പും ഇക്കാര്യം ഉറപ്പിക്കുന്നതായിരുന്നു.നമ്മൾ ഒരിക്കലും ഒരേ അഭിപ്രായക്കാരായിരുന്നില്ല എന്നായിരുന്നു ടെർ സ്റ്റീഗന്റെ മെസ്സിക്കുള്ള വിടവാങ്ങൽ സന്ദേശം.