മെസ്സിയെ എത്തിക്കാൻ സർവ്വതും ചെയ്യും,സ്പോൺസർമാരെ അന്വേഷിച്ച് ബാഴ്സ!

ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി അധികം സമയമൊന്നുമില്ല. കരാർ പുതുക്കുന്ന കാര്യത്തിൽ മെസ്സി പോസിറ്റീവായ യാതൊന്നും തന്നെ പ്രകടിപ്പിച്ചിട്ടില്ല. ഫ്രീ ഏജന്റായി കൊണ്ട് ലയണൽ മെസ്സി പിഎസ്ജി വിടാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ് പലമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോഴിതാ ജെറാർഡ് റൊമേറോയെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോം ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ സർവ്വതും ചെയ്യാൻ ഇപ്പോൾ ബാഴ്സ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ ആദ്യപടിയായി കൊണ്ട് പുതിയ സ്പോൺസർമാരെ ഇപ്പോൾ ബാഴ്സ അന്വേഷിക്കുന്നുണ്ട്.

FFP നിയമങ്ങൾ തെറ്റിക്കാതെ ലയണൽ മെസ്സിയെ ബാഴ്സക്ക് ക്ലബ്ബിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് പുതിയ സ്പോൺസർമാരെ ബാഴ്സ അന്വേഷിക്കുന്നത്. ലയണൽ മെസ്സിക്ക് ഉയർന്ന സാലറി നൽകാൻ നിലവിൽ ബാഴ്സക്ക് കഴിയില്ല.അതുകൊണ്ടുതന്നെ ചെറിയ സാലറിയായിരിക്കും നൽകുക. മറിച്ച് ലയണൽ മെസ്സി വന്നതിന് ശേഷമുള്ള വരുമാനത്തിൽ ഉണ്ടായ വർദ്ധനവിലെ ഒരു ഭാഗം ഷെയർ ആയിക്കൊണ്ട് ലഭിക്കും.ആ രൂപത്തിലാണ് ബാഴ്സ ഇപ്പോൾ കാര്യങ്ങളെ ആലോചിക്കുന്നത്.

ലയണൽ മെസ്സിയെ എത്തിക്കുക എന്നുള്ളത് ബാഴ്സയെ സംബന്ധിച്ചിടത്തോളം സങ്കീർണമായ കാര്യമാണെങ്കിലും അത് ഏത് വിധേനേയും പരിഹരിക്കാൻ വേണ്ടിയാണ് ക്ലബ്ബ് ശ്രമിക്കുന്നത്. ബാഴ്സയുടെ എക്കാലത്തെയും മികച്ച ഇതിഹാസമാണ് മെസ്സി.672 ഗോളുകൾ ക്ലബ്ബിന് വേണ്ടി നേടിയ അദ്ദേഹം 10 ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *