മെസ്സിയെ അഭിനന്ദിച്ച് ബാഴ്സ,ഒന്നുമറിയാത്ത പോലെ PSG!
കായിക ലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് അവാർഡ് സ്വന്തമാക്കിയത് സാക്ഷാൽ ലയണൽ മെസ്സിയായിരുന്നു. 2023ലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്കാരമാണ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഇതിന് പുറമേ അപൂർവങ്ങളിൽ അപൂർവ്വമായ നേട്ടവും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.
ഫുട്ബോൾ ചരിത്രത്തിൽ മറ്റാരും ലോറസ് അവാർഡ് ഇതുവരെ നേടിയിട്ടില്ല.ആ സ്ഥാനത്താണ് ലയണൽ മെസ്സി 2 അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ളത്. ഈ അവാർഡ് നേട്ടത്തിന് പിന്നാലെ ലയണൽ മെസ്സിയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണ രംഗത്ത് വന്നിട്ടുണ്ട്. അഭിനന്ദനങ്ങൾ എന്നാണ് ഇവർ മെസ്സിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്.
Congratulations, 🐐! https://t.co/QbOQ6Xt3wo
— FC Barcelona (@FCBarcelona) May 8, 2023
എന്നാൽ ലയണൽ മെസ്സിയുടെ ഇപ്പോഴത്തെ ക്ലബ്ബായ പിഎസ്ജി കണ്ട ഭാവം നടിച്ചിട്ടില്ല.ലോറസ് അവാർഡ് നേടിയ തങ്ങളുടെ താരമായ മെസ്സിയെ ഒന്ന് അഭിനന്ദിക്കാൻ പോലുമുള്ള മനസ്സ് പിഎസ്ജി കാണിച്ചിട്ടില്ല. ഇത് വലിയ വിമർശനങ്ങൾ ഇപ്പോൾ ക്ലബ്ബിന് നേടിക്കൊടുക്കുന്നുണ്ട്. സമീപകാലത്തെ സംഭവവികാസങ്ങൾ ആയിരിക്കാം ഇതിലേക്ക് നയിച്ചിട്ടുള്ളത്.
മെസ്സിയും പിഎസ്ജിയും ഇപ്പോൾ അത്ര നല്ല സ്വരച്ചേർച്ചയിൽ അല്ല മുന്നോട്ട് പോകുന്നത്. അതിന്റെ ബാക്കി പത്രമെന്നോണമാണ് പിഎസ്ജിയുടെ മെസ്സിയോടുള്ള വിമുഖത.പിഎസ്ജിയുടെ ഈ മുഖം തിരിക്കൽ വലിയ രൂപത്തിൽ വിവാദമായിട്ടുണ്ട്.