മെസ്സിയെയും ക്രിസ്റ്റ്യാനോയെയും ടീമിലെത്തിക്കണം, ആഗ്രഹവുമായി ബെക്കാം!

നിലവിൽ എംഎൽഎസ് ക്ലബായ ഇന്റർമിയാമി മുൻ ഇംഗ്ലണ്ട് സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. ഇതുകൊണ്ട് തന്നെ ചില സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാൻ ഇന്ററിന് കഴിഞ്ഞിട്ടുണ്ട്. ഗോൺസാലോ ഹിഗ്വയ്‌ൻ, ബ്ലൈസ് മറ്റിയൂഡി എന്നിവരൊക്കെ നിലവിൽ ഇന്ററിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇനിയും സൂപ്പർ താരങ്ങളെ ടീമിലെത്തിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ബെക്കാം. മെസ്സി, ക്രിസ്റ്റ്യാനോ പോലെയുള്ള വമ്പൻ താരങ്ങളെ ക്ലബ്ബിൽ എത്തിക്കാൻ ആഗ്രഹമുണ്ട് എന്നാണ് ബെക്കാം വെളിപ്പെടുത്തിയത്.കഴിഞ്ഞ ദിവസം എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബെക്കാം. മുമ്പ് സൂപ്പർ താരം ലയണൽ മെസ്സി എംഎൽഎസിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

” മികച്ച താരങ്ങളെ ക്ലബ്ബിൽ എത്തിക്കുക എന്നുള്ളത് ഇന്റർ മിയാമിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്.ഇവിടുത്തെ ആരാധകരും വമ്പൻ താരങ്ങളെ ആഗ്രഹിക്കുന്നു.ഞങ്ങൾക്ക് നിലവിൽ ഹിഗ്വയ്‌ൻ, മറ്റിയൂഡി തുടങ്ങിയ സൂപ്പർ താരങ്ങളുണ്ട്.ഭാവിയിൽ വലിയ പേരുകളെ ടീമിലെത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.ടീമിന് അനുയോജ്യമായ ആളുകളെയാണ് ഞങ്ങൾക്ക് വേണ്ടത്. എപ്പോഴും വിജയിക്കാനാഗ്രഹിക്കുന്ന താരങ്ങളെയാണ് ഞങ്ങൾക്ക് വേണ്ടത്. അതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നതും.തീർച്ചയായും മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. മെസ്സി, ക്രിസ്റ്റ്യാനോ എന്നിവരെ പോലെയുള്ള താരങ്ങളെ ടീമിലെത്തിക്കാൻ കഴിവുള്ള ടീമാണ് ഇന്റർ മിയാമി ” ബെക്കാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *