മെസ്സിയുൾപ്പടെയുള്ള സൂപ്പർ താരങ്ങളില്ല, ബാഴ്‌സ സ്‌ക്വാഡ് പ്രഖ്യാപിച്ചു!
മെസ്സിയുൾപ്പെടുന്ന സൂപ്പർ താരങ്ങളില്ലാതെ എഫ്സി ബാഴ്സലോണയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. നാളെ എയ്ബറിനെതിരെ നടക്കുന്ന ഈ ലാലിഗ സീസണിലെ അവസാനമത്സരത്തിനുള്ള സ്‌ക്വാഡ് ആണ് പരിശീലകൻ കൂമാൻ പുറത്ത് വിട്ടത്.21 അംഗ സ്‌ക്വാഡ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, പെഡ്രി എന്നിവർ സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല. ഇവർക്ക് നേരത്തേ അവധി അനുവദിക്കുകയായിരുന്നു. ഗോൾകീപ്പർ ടെർ സ്റ്റീഗനും സ്‌ക്വാഡിൽ ഇല്ല. താരം സർജറിക്കുള്ള ഒരുക്കത്തിലാണ്. താരത്തിന്റെ അഭാവത്തിൽ നെറ്റോയായിരിക്കും വല കാക്കുക.നാളെ രാത്രി ഇന്ത്യൻ സമയം 9:30-നാണ് ബാഴ്സ എയ്ബറിനെ നേരിടുക. മത്സരത്തിനുള്ള സ്‌ക്വാഡ് താഴെ നൽകുന്നു.
ഡെസ്റ്റ്
പിക്വേ
അരൗഹോ
ബുസ്ക്കെറ്റ്സ്
ഗ്രീസ്‌മാൻ
പ്യാനിച്
ബ്രൈത്വെയിറ്റ്
ഡെംബലെ
പുജ്
നെറ്റോ
ട്രിൻക്കാവോ
ആൽബ
മാത്യൂസ്
ഡിജോങ്
ഉംറ്റിറ്റി
ഫിർപ്പോ
ഇനാക്കി പെന
മോറിബ
മിങ്കെസ
കോൺറാഡ്
ടെനാസ്