മെസ്സിയുള്ള ബാഴ്സ വല്ലക്കാനോയുടെ പേടിസ്വപ്നം, കണക്കുകൾ ഇങ്ങനെ!
ഇന്ന് നടക്കുന്ന കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. രണ്ട് മത്സരത്തെ വിലക്ക് കഴിഞ്ഞതിന് ശേഷം ഇന്നത്തെ മത്സരത്തിൽ മെസ്സി തിരിച്ചെത്തുമെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ റയോ വല്ലക്കാനോയുടെ നെഞ്ചിടിപ്പേറിയിരിക്കുകയാണ്.എന്തെന്നാൽ ഇതുവരെ മെസ്സിയുള്ള ബാഴ്‌സയോട് കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെടാനായിരുന്നു റയോ വല്ലക്കാനയുടെ വിധി. ഇതുവരെ 10 മത്സരങ്ങളിലാണ് മെസ്സിയുള്ള ബാഴ്സ റയോ വല്ലക്കാനോയെ നേരിട്ടിട്ടുള്ളത്. ഈ 10 മത്സരങ്ങളിലും വിജയം ബാഴ്സയ്ക്കൊപ്പമായിരുന്നു. ഈ പത്ത് മത്സരങ്ങളിൽ നിന്നായി മെസ്സി അടിച്ചുകൂട്ടിയത് 17 ഗോളുകളാണ്. അതായത് ഒരു മത്സരത്തിൽ 1.7 ഗോളുകൾ എന്ന തോതിലാണ് ശരാശരി. ഈ പത്ത് മത്സരങ്ങളെല്ലാം ലാലിഗയിൽ ആണ് നടന്നിട്ടുള്ളത്.
Messi has been a nightmare for Rayo over the years https://t.co/Gn1iSs6Ohl
— SPORT English (@Sport_EN) January 26, 2021
റയോ വല്ലക്കാനോയെ കൂടാതെ മറ്റു നാലു ടീമുകൾക്കെതിരെയാണ് മെസ്സിയുൾപ്പെടുന്ന ബാഴ്സ മുഴുവൻ മത്സരങ്ങളും വിജയിച്ചിട്ടുള്ളത്. സ്പോർട്ടിങ് ലിസ്ബൺ (നാലിൽ നാലും വിജയിച്ചു )അയാക്സ്, ഡൈനാമോ, കോർഡോബ എന്നീ ടീമുകൾക്കെതിരെ മൂന്നിൽ മൂന്ന് മത്സരങ്ങളും മെസ്സിയുള്ള ബാഴ്സ വിജയിച്ചിട്ടുണ്ട്.റയോക്കെതിരെ കളിച്ച പത്ത് മത്സരങ്ങളിൽ ഒമ്പതിലും മെസ്സി വല ചലിപ്പിച്ചിട്ടുണ്ട്. 2013/14-ൽ നടന്ന ഒരു മത്സരത്തിൽ മാത്രമാണ് മെസ്സിക്ക് റയോക്കെതിരെ ഗോൾ നേടാനാവാതെ പോയത്. ബാക്കി ഒമ്പത് മത്സരങ്ങളിൽ രണ്ട് ഹാട്രിക്കുകളും നാലു ഡബിളുകളും മെസ്സി നേടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളാണ് മെസ്സി ക്യാമ്പ് നൗവിൽ റയോക്കെതിരെ കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽനിന്ന് 9 ഗോളുകൾ മെസ്സി നേടി. അതേസമയം അവരുടെ മൈതാനമായ വല്ലേകാസിൽ എട്ട് ഗോളുകളും നേടി. ഇനി ഇന്ന് വല്ലേകാസിൽ വെച്ചാണ് മത്സരം.
Koeman: Messi is fresh and hungry, we need him for his effectiveness https://t.co/yOR533hPWW
— SPORT English (@Sport_EN) January 26, 2021