മെസ്സിയുണ്ടെങ്കിൽ ബാഴ്സക്ക് ആരെയും തോൽപ്പിക്കാം : മഷറാനോ

സൂപ്പർ താരം ലയണൽ മെസ്സി ടീമിലുണ്ടെങ്കിൽ ബാഴ്സക്ക് ഏത് ടീമിനെയും തോൽപ്പിക്കാനുള്ള കെൽപ്പുണ്ടെന്ന് മുൻ ബാഴ്സ താരവും അർജന്റീനയിൽ മെസ്സിയുടെ സഹതാരവുമായിരുന്ന ഹവിയർ മഷറാനോ. പുതുതായി ‘ അറ’ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാഴ്‌സയുടെ സാധ്യതകളെ പറ്റി താരം മനസ്സ് തുറന്നത്. മത്സരത്തിലെ ഫേവറേറ്റുകൾ ബയേൺ അല്ലെന്നും ബാഴ്സ നല്ല രീതിയിൽ തന്നെയാണ് ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലൗറ്ററോ മാർട്ടിനെസ് ബാഴ്സയിലെത്തുന്നതിനെ കുറിച്ചും താരം അഭിപ്രായം പറഞ്ഞു. മെസ്സിക്കൊപ്പം വളരെ ഒത്തിണക്കം കാണിക്കുന്ന താരമാണ് ലൗറ്ററോയെന്നും പക്ഷെ അദ്ദേഹം സുവാരസിന് ഒത്ത പകരക്കാനാവുമോ എന്ന് തനിക്കറിയില്ലെന്നും മുൻതാരം ബാഴ്‌സ താരം പറഞ്ഞു. നിലവിൽ അർജന്റൈൻ ക്ലബ് എസ്റ്റുഡിയാന്റസിന്റെ താരമാണ് മഷറാനോ.

” ശാരീരികപരമായി കുറച്ചു നല്ല താരങ്ങൾ ഒപ്പമുള്ള മികച്ച ടീമാണ് ബയേൺ. പക്ഷെ ഇത് ഒരുപാദ മത്സരമാണ്. എന്ത് വേണമെങ്കിലും സംഭവിക്കാം. തീർച്ചയായും ബാഴ്സയുടെ ഇപ്പോഴത്തെ പ്രകടനത്തിൽ ഞാൻ ബോധ്യവാനാണ്. ബാഴ്സ കളിയുടെ നിയന്ത്രണം ഏറ്റെടുക്കൽ നിർബന്ധമായ കാര്യമാണ്. എന്തെന്നാൽ അവരെ സ്വന്തം ഏരിയയിൽ ഡിഫൻഡ് ചെയ്യൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. മെസ്സി ഉണ്ട് എന്നുണ്ടെങ്കിൽ ഏത് ടീമിനെയും തോൽപ്പിക്കാൻ ബാഴ്സക്ക് കഴിയും. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ രണ്ട് മത്സരങ്ങൾ കൂടിയൊള്ളൂ എന്ന് അദ്ദേഹത്തിനറിയാം. നാപോളിക്കെതിരായ മത്സരത്തിൽ അദ്ദേഹത്തിന്റെ ആ ആഗ്രഹം ഞാൻ മനസ്സിലാക്കിയതുമാണ് ” മഷറാനോ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!