മെസ്സിയുടെ ഹീറോയിസം, പ്രശംസിച്ച് കൂമാൻ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ റയൽ ബെറ്റിസിനെ കീഴടക്കിയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ബാഴ്സയെ രക്ഷിച്ചത് മെസ്സിയായിരുന്നു. പകരക്കാരനായി ഇറങ്ങിയ മെസ്സി കേവലം രണ്ട് മിനുട്ടുകൾക്കകം ബാഴ്സ സമനില ഗോൾനേടികൊടുക്കുകയായിരുന്നു. പിന്നീട് ബാഴ്‌സ നേടിയ ഗോളുകളിലും പങ്ക് വഹിക്കാൻ മെസ്സിക്ക് സാധിച്ചു. ഇപ്പോഴിതാ മെസ്സിയുടെ ഈ ഹീറോയിസത്തെ പുകഴ്ത്തിയിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. മത്സരത്തെ മാറ്റിമറിക്കാൻ മെസ്സിക്ക് കഴിഞ്ഞു എന്നാണ് കൂമാൻ മത്സരശേഷം അറിയിച്ചത്.
Ronald Koeman hails matchwinner Lionel Messi following vital Real Betis victory https://t.co/mZZ2QtgkbC
— footballespana (@footballespana_) February 7, 2021
” ഞാൻ ഇന്നലെ മെസ്സിയോട് അദ്ദേഹത്തിന് വിശ്രമം നൽകുന്നതിനെ കുറിച്ച് നേരിട്ട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ആവിശ്യമാണെങ്കിൽ വിശ്രമം നൽകാമെന്നായിരുന്നു ഞാൻ അറിയിച്ചിരുന്നത്. തുടർന്ന് അദ്ദേഹത്തിന് വിശ്രമം നൽകാൻ തീരുമാനിക്കുകയായിരുന്നു.അദ്ദേഹം മത്സരത്തിലേക്ക് വരികയും മത്സരത്തെ മാറ്റിമറിക്കുകയും ചെയ്തു.ഞങ്ങൾക്ക് കളിയിലേക്ക് തിരിച്ചു വരാനുള്ള ഒരു അവസരം തന്നെ അദ്ദേഹമാണ് ഒരുക്കി തന്നത് ” കൂമാൻ പറഞ്ഞു. ഈ ലീഗിൽ മെസ്സി നേടിയ പതിമൂന്നാം ഗോളായിരുന്നു ഇന്നലത്തേത്. പതിനാലു ഗോളുകൾ നേടിയ ലൂയിസ് സുവാരസ് ആണ് ഒന്നാമതുള്ളത്.
Lionel Messi: The man to make an impact 👏https://t.co/K7hZ1TmSyI pic.twitter.com/cxRkAZMzYa
— MARCA in English (@MARCAinENGLISH) February 7, 2021