മെസ്സിയുടെ വിടവിലേക്ക് ഡീപേയെ ലഭിച്ചത് ബാഴ്‌സയുടെ ഭാഗ്യം : ഏറ്റു
തങ്ങളുടെ എക്കാലത്തെയും മികച്ച താരത്തെ നഷ്ടപ്പെട്ട ഒരു ട്രാൻസ്ഫർ ജാലകമാണ് ബാഴ്‌സക്ക് ഇത്തവണ കടന്നു പോയത്. ലയണൽ മെസ്സിയിപ്പോൾ പിഎസ്ജിയുടെ താരമാണ്. അതേസമയം മെംഫിസ് ഡീപേയെ ഈയൊരു ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ കഴിഞ്ഞത് ബാഴ്‌സക്ക് ആശ്വാസമേകുന്ന കാര്യമാണ്. മികച്ച ഫോമിലാണ് ഡീപേ ഇപ്പോൾ കളിക്കുന്നത്. പ്രീ സീസണിൽ തിളങ്ങിയ താരം ലാലിഗയിലും ഹോളണ്ടിന് വേണ്ടിയുമൊക്കെ സമാനപ്രകടനങ്ങളാണ് കാഴ്ച്ചവെച്ച് കൊണ്ടിരിക്കുന്നത്. ഏതായാലും മെസ്സിയുടെ വിടവിലേക്ക് മെംഫിസ് ഡീപേയെ ലഭിച്ചത് ബാഴ്‌സയുടെ ഭാഗ്യമാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണിപ്പോൾ മുൻ ബാഴ്‌സ താരമായ സാമുവൽ ഏറ്റു. കൂടാതെ ലാലിഗ ഇപ്പോഴും ബെസ്റ്റ് ലീഗാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം കാറ്റലൂണിയ റേഡിയോയോട് സംസാരിക്കുകയായിരുന്നു ഏറ്റു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Barcelona are lucky to have Depay after Messi exit – Eto'o https://t.co/j2lXyVCadl
— Murshid Ramankulam (@Mohamme71783726) September 11, 2021
” മെസ്സിയുടെ വിടവിലേക്ക് ഡീപേയെ ലഭിച്ചത് ബാഴ്‌സയുടെ ഭാഗ്യമാണ്.അദ്ദേഹത്തിന് വലിയ ക്ലബ് എക്സ്പീരിയൻസ് ഉണ്ട്.ടീമിനെ ചുമലിലേറ്റാൻ തനിക്ക് കഴിയുമെന്നുള്ളത് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.എനിക്ക് തോന്നുന്നത് ബാഴ്‌സയുടെ പുതിയ ലീഡറാവാൻ ഡീപേക്ക് കഴിയുമെന്നാണ്.ലോകത്തിലെ മികച്ച ലീഗ് തന്നെയാണ് ലാലിഗ. എന്തെന്നാൽ ഏറ്റവും മികച്ച രണ്ട് ക്ലബുകൾ ലാലിഗയിലാണ് സ്ഥിതിചെയ്യുന്നത്.ഫുട്ബോൾ ലോകത്തെ ഏതൊരു താരവും കളിക്കാൻ കൊതിക്കുന്ന രണ്ട് ക്ലബുകളാണ് റയലും ബാഴ്‌സയും ” ഇതാണ് ഏറ്റു ഇതേകുറിച്ച് പറഞ്ഞിട്ടുള്ളത്.
ഏതായാലും മെസ്സിയും ഗ്രീസ്മാനും ബാഴ്‌സ വിട്ട സ്ഥിതിക്ക് ഡീപേയിൽ തന്നെയാണ് ബാഴ്‌സ ആരാധകരുടെ പ്രതീക്ഷ. ചാമ്പ്യൻസ് ലീഗിൽ ഇനി ബയേൺ വെല്ലുവിളി ബാഴ്‌സയെ കാത്തിരിക്കുന്നത്.