മെസ്സിയുടെ റെഡ് കാർഡ്, കൂമാൻ പ്രതികരിച്ചത് ഇങ്ങനെ !
ഇന്നലെ സൂപ്പർ കോപ്പയിൽ നടന്ന ഫൈനൽ മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണ തോൽവി രുചിച്ചിരുന്നു. 3-2 എന്ന സ്കോറിനാണ് മെസ്സിയടങ്ങുന്ന വമ്പൻ താരനിര അത്‌ലെറ്റിക്ക് ബിൽബാവോക്ക് മുന്നിൽ തലകുനിച്ചത്. മത്സരത്തിൽ ലയണൽ മെസ്സിക്ക് റെഡ് കാർഡ് ലഭിക്കുകയും ചെയ്തിരുന്നു. ബിൽബാവോ താരത്തെ അടിച്ചതിന്റെ ഫലമായാണ് മെസ്സിക്ക് റെഡ് കാണേണ്ടി വന്നത്. എന്നാൽ മെസ്സിക്ക് പിന്തുണയുമായി വന്നിരിക്കുകയാണ് പരിശീലകൻ കൂമാൻ. റഫറിയെ കുറിച്ച് താൻ പറയുന്നില്ലെന്നും അത് ആവർത്തനവിരസതയുണ്ടാക്കുമെന്നാണ് കൂമാൻ ഇതേകുറിച്ച് പറഞ്ഞത്. മുമ്പ് റഫറി ബാഴ്സക്കെതിരെയാണ് എന്ന രൂപത്തിൽ കൂമാൻ ഒട്ടേറെ തവണ സംസാരിച്ചിട്ടുണ്ട്. അത് വീണ്ടും പറയേണ്ട ആവിശ്യമില്ല എന്ന രൂപത്തിലാണ് കൂമാൻ ഇന്നലെയും സംസാരിച്ചത്.
❗️ El acta arbitral de Gil Manzano tras la expulsión de Messihttps://t.co/wbbYH0o2YF
— Mundo Deportivo (@mundodeportivo) January 18, 2021
” ഞാൻ ആ സംഭവത്തെ കുറിച്ച് സംസാരിക്കാതിരിക്കുകയാവും നല്ലത്. അത് ആവർത്തനവിരസതയുണ്ടാക്കും. യഥാർത്ഥത്തിൽ ഇവിടെ കാര്യങ്ങൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്. അത്കൊണ്ട് തന്നെ അതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാനില്ല. മെസ്സി എന്താണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലാവും. എനിക്കറിയില്ല അവർ എത്രത്തോളം ഫൗളുകളാണ് അദ്ദേഹത്തിനെതിരെ വഴങ്ങിയിട്ടുള്ളത് എന്ന്. അദ്ദേഹം ഡ്രിബിൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ഇവരുടെ ഫൗൾ കാരണം അതിന് സാധിക്കാതെ വരുന്നു. ഞാൻ റഫറിയോട് ക്ഷമിക്കണോ? എങ്കിൽ എനിക്ക് ഒന്ന് കൂടെ ആ സംഭവം കാണണം. മെസ്സിക്ക് കളിക്കാൻ കഴിയുമോ ഇല്ലയോ എന്നുള്ള കാര്യം ഇത്രയും വർഷത്തെ പ്രവർത്തി പരിചയം കൊണ്ട് അദ്ദേഹത്തിന് തന്നെയറിയാം. കളിക്കാൻ അദ്ദേഹമാണ് തീരുമാനിച്ചത്. അത്രേയൊള്ളൂ ” കൂമാൻ പറഞ്ഞു.
Koeman didn't want to discuss the referee following Messi's red card 😬
— MARCA in English (@MARCAinENGLISH) January 17, 2021
👉 https://t.co/KZHHYNA6qR pic.twitter.com/DalmiPeglU