മെസ്സിയുടെ മികവിൽ പിഎസ്ജി,ബാഴ്സക്കും റയലിനും വിജയം!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് തകർപ്പൻ വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ലില്ലിയെയാണ് പിഎസ്ജി തകർത്തു വിട്ടത്.ഒരു ഗോളും ഒരു അസിസ്റ്റുമായി സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി തിളങ്ങുകയായിരുന്നു.ഇരട്ട ഗോളുകൾ തേടിയ ഡാനിലോ പെരേരയും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.കിമ്പമ്പേ,എംബപ്പെ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.ജയത്തോടെ പോയിന്റ് നേട്ടം 56 ആക്കിയ പിഎസ്ജി ടേബിളിൽ ബഹുദൂരം മുന്നിലാണ്.
MESSI ICE COLD, 1 GOAL 1 ASSIST IN THE TOUGHEST AWAY GAME OF THE SEASON 🔥🔥🔥 MASTERCLASS MESSI pic.twitter.com/epgNaQE4tO
— mx (@MessiMX30ii) February 6, 2022
അതേസമയം ലാലിഗയിൽ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തിൽ ബാഴ്സക്ക് തകർപ്പൻ വിജയം.രണ്ടിനെതിരെ നാല് ഗോളുകൾക്ക് അത്ലറ്റിക്കോയെയാണ് പരാജയപ്പെടുത്തിയത്.ഒരു ഗോളും ഒരു അസിസ്റ്റുമായി ഡാനി ആൽവസ് തിളങ്ങുകയായിരുന്നു. എന്നാൽ താരം റെഡ് കാർഡ് കണ്ടു പുറത്തുപോവുകയും ചെയ്തു.ആൽബ,ഗാവി,അരൗഹോ എന്നിവരാണ് ബാഴ്സയുടെ മറ്റു ഗോളുകൾ നേടിയത്.കരാസ്ക്കോ,സുവാരസ് എന്നിവർ അത്ലറ്റിക്കോയുടെ ഗോളുകൾ നേടി.ജയത്തോടെ ബാഴ്സ ആദ്യ നാലിൽ പ്രവേശിക്കുകയും ചെയ്തു.
അതേസമയം ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡും വിജയം നേടി.ഗ്രനാഡയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ പരാജയപ്പെടുത്തിയത്.അസെൻസിയോയുടെ തകർപ്പൻ ഗോളാണ് റയലിന് ജയം സമ്മാനിച്ചത്.53 പോയിന്റോടെ റയൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്.