മെസ്സിയുടെ മറഡോണക്കുള്ള ആദരവ്, ആ ചിത്രം തകർത്തത് നിരവധി സോഷ്യൽ മീഡിയ റെക്കോർഡുകൾ !
കഴിഞ്ഞ ദിവസം നടന്ന ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ ടീമിന്റെ നാലാം ഗോൾ മെസ്സി മറഡോണക്ക് സമർപ്പിച്ചിരുന്നു. ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ഇരുകരങ്ങളും ആകാശത്തേക്കുയർത്തി കൊണ്ടാണ് ആ ഗോൾ മറഡോണക്ക് സമർപ്പിച്ചത്. ആ ഒരു ചിത്രം ഫുട്ബോൾ ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിട്ടുള്ളത്. ലോകത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലും ഇടം നേടാൻ ആ ചിത്രത്തിന് സാധിച്ചു എന്നാണ് കണ്ടെത്തൽ. കൂടാതെ സോഷ്യൽ മീഡിയയിലും വൻ തരംഗമാണ് സൃഷ്ടിച്ചത്. എഫ്സി ബാഴ്സലോണയുടെ ഒട്ടുമിക്ക സോഷ്യൽ മീഡിയ റെക്കോർഡുകളും ഈ ചിത്രം കടപ്പുഴക്കിയതായാണ് കണ്ടെത്തലുകൾ.
🐐 Messi sigue batiendo récords… también en las redes https://t.co/0YGaNaDEwB
— Mundo Deportivo (@mundodeportivo) November 30, 2020
ബാഴ്സയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 20 മില്യൺ ആളുകളാണ് 24 മണിക്കൂറിനുള്ളിൽ ഈ ചിത്രത്തിനോട് ഇന്ററാക്ഷൻ പ്രകടിപ്പിച്ചത്. ബാഴ്സയുടെ ഏറ്റവും കൂടുതൽ ലൈക് നേടുന്ന മൂന്നാമത്തെ ചിത്രമാണിത്.
ട്വിറ്റെറിൽ ആകെ 44 മില്യൺ ഇമ്പ്രഷൻസ് ആണ് ഈ ചിത്രത്തിന് ലഭിച്ചത്. 2020-ൽ ഏറ്റവും കൂടുതൽ ഇമ്പ്രഷൻ ലഭിക്കുന്ന രണ്ടാമത്തെ ബാഴ്സ ചിത്രമാണിത്. ലൈക്കിന്റെ കാര്യം എടുത്തു നോക്കിയാലും ഇതാണ് രണ്ടാം സ്ഥാനത്ത്. 180,000 ലൈക്കുകൾ ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മറഡോണയുടെ വിയോഗവാർത്ത ലോകത്തെ അറിയിച്ച ട്വീറ്റിന് ആയിരുന്നു.
ഫേസ്ബുക്കിൽ 12 മില്യൺ ആളുകളിലേക്കാണ് ഈ ചിത്രം എത്തിയത്. ഈ വർഷം ഏറ്റവും കൂടുതൽ റീച് ലഭിക്കുന്ന നാലാമത്തെ ചിത്രമാണിത്.
മറഡോണക്ക് വേണ്ടി മൗനമാചരിക്കുന്ന വീഡിയോ യൂട്യൂബിൽ ബാഴ്സയുടെ ചാനലിൽ കണ്ടത് 1.6 മില്യൺ ആളുകളാണ്. 24 മണിക്കൂറിനുള്ളിൽ മാത്രമാണിത്. ഈ സീസണിൽ ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരുള്ള വീഡിയോ ആയി മാറാനും ഇതിന് സാധിച്ചു.
Messi 🤝 Maradona
— Goal (@goal) November 29, 2020
It means everything. pic.twitter.com/cB1aNt7agG
സോഷ്യൽ മീഡിയയിൽ നിലവിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് ലഭിക്കുന്ന ക്ലബായി മാറാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്. 2019/20 സാമ്പത്തികവർഷത്തിൽ 1.376 മില്യൺ ഇന്ററാക്ഷൻസ് ആണ് ബാഴ്സക്ക് ലഭിച്ചിട്ടുള്ളത്. ലൈക്ക്, കമന്റ്, ഷെയർ, റീട്വീറ്റ് എന്നിവ ഇതിൽ ഉൾപ്പെടും.ലിവർപൂൾ (1,291 million), യുണൈറ്റഡ് (1,129), യുവന്റസ് (826) റയൽ മാഡ്രിഡ് (765) എന്നിവരാണ് പിറകിൽ. ബ്ലിങ്ക്ഫയർ ഡാറ്റയാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്.