മെസ്സിയുടെ മനസ്സ് മാറുന്നു, സ്പാനിഷ് മാധ്യമങ്ങളുടെ കണ്ടെത്തലുകൾ ഇങ്ങനെ !

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ റയൽ സോസിഡാഡിനെ കീഴടക്കിയത്. മത്സരത്തിൽ ഗോൾ കണ്ടെത്തിയില്ലെങ്കിലും ബാഴ്‌സയുടെ മുന്നേറ്റങ്ങൾക്ക് ചരടുവലിക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു. നല്ല രീതിയിൽ റേറ്റിംഗ് കരസ്ഥമാക്കാനും മെസ്സിക്ക് സാധിച്ചിരുന്നു. എന്നാൽ ആരാധകർക്ക്‌ ഏറ്റവും സന്തോഷം നൽകുന്ന കാര്യം മെസ്സിയുടെ മനസ്സ് ചെറിയ തോതിൽ മാറുന്നു എന്നുള്ളതിലാണ്. ചില സ്പാനിഷ് മാധ്യമങ്ങൾ ഇതിനുള്ള കാരണങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്. ഇപ്പോഴത്തെ ബാഴ്സയിൽ മെസ്സി തൃപ്തി പ്രകടിപ്പിച്ചു തുടങ്ങുന്നുണ്ട് എന്നാണ് ഇവരുടെ കണ്ടെത്തൽ. കഴിഞ്ഞ സമ്മറിൽ ബാഴ്സ വിടാൻ ശ്രമിച്ച ശേഷം ബാഴ്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വളരെ അപൂർവമായി മാത്രമേ പോസ്റ്റ്‌ ചെയ്യാറുണ്ടായിരുന്നൊള്ളൂ. എന്നാൽ ഇന്നലത്തെ മത്സരത്തിന് ശേഷം മെസ്സി ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ടീം കൂട്ടമായി ഗോൾ ആഘോഷിക്കുന്ന ചിത്രമാണ് പങ്ക് വെച്ചത് എന്നുള്ളത് നല്ല സൂചനയാണ് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

” മെസ്സി മത്സരത്തിൽ കൂടുതൽ ഇൻവോൾവ്ഡ് ആകുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ഒരു ക്യാപ്റ്റൻ എന്ന നിലയിലും മെസ്സി കൂടുതൽ ഇൻവോൾവ്ഡാകുന്നു. മത്സരത്തിലുടനീളം തന്റെ സഹതാരങ്ങൾക്ക്‌ നിർദേശങ്ങൾ നൽകാൻ മെസ്സി സമയം കണ്ടെത്തുന്നുണ്ട്. ടീം അംഗങ്ങളെ പ്രചോദിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു ” സ്പാനിഷ് മാധ്യമമായ സ്പോർട്ട് കുറിച്ചു. ” മെസ്സിയുടെ മാനസികാവസ്ഥ ഒരുപാട് മാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനത്തിലും ആ മാറ്റം കാണാം ” മറ്റൊരു മാധ്യമമായ മുണ്ടോ ഡിപോർട്ടിവോ കുറിച്ചു. ഏതായാലും ആരാധകർക്ക്‌ ശുഭപ്രതീക്ഷകളാണ് ഈ കാര്യങ്ങൾ സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *