മെസ്സിയുടെ ബാഴ്സ അരങ്ങേറ്റത്തിന് ഇരുപതാണ്ട്, ഇനിയൊരു മടക്കമുണ്ടാകുമോ?

ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് വാഴ്ത്തപ്പെടുന്ന താരമാണ് ലയണൽ മെസ്സി. ഐതിഹാസികമായ ഒരു വലിയ കരിയർ തന്നെ ലയണൽ മെസ്സിക്ക് അവകാശപ്പെടാനുണ്ട്. മെസ്സി ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം നടത്തിയിട്ട് 20 വർഷങ്ങൾ ഇപ്പോൾ പൂർത്തിയാവുകയാണ്. അത്ഭുതകരമായ ഒരു യാത്ര തന്നെയാണ് അദ്ദേഹം തന്റെ കരിയറിൽ നടത്തിയിട്ടുള്ളത്.

2003 നവംബർ പതിനാറാം തീയതിയാണ് ലയണൽ മെസ്സി ബാഴ്സലോണക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.പോർട്ടോക്കെതിരെയുള്ള സൗഹൃദമത്സരത്തിലാണ് ലയണൽ മെസ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ചത്. ആ അരങ്ങേറ്റത്തിന് ഇന്നലെ 20 വർഷങ്ങൾ പൂർത്തിയാവുകയായിരുന്നു.പക്ഷേ ലയണൽ മെസ്സി ഇപ്പോൾ ബാഴ്സലോണയുടെ താരമല്ല.പിഎസ്ജിയും കടന്ന് അദ്ദേഹം അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയിരിക്കുന്നു.

ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി ആകെ 778 മത്സരങ്ങൾ ലയണൽ മെസ്സി കളിച്ചിട്ടുണ്ട്.അതിൽ നിന്ന് 672 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.269 അസിസ്റ്റുകൾ മെസ്സി സ്വന്തമാക്കി. നിരവധി കിരീടങ്ങൾ മെസ്സി ഇക്കാലയളവിൽ നേടി. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരവും ലയണൽ മെസ്സിയാണ്. ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ ഏറ്റവും കൂടുതൽ തവണ നേടിയതും മെസ്സിയാണ്. 8 തവണയാണ് മെസ്സി ബാലൺഡി’ഓർ സ്വന്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ സമ്മറിൽ മെസ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്താൻ ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ അത് വിഫലമായി. ഇനി മെസ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കാനുള്ള സാധ്യതകൾ കുറവാണ്. യൂറോപ്പിലേക്ക് താൻ മടങ്ങിയെത്താൻ സാധ്യതയില്ലെന്ന് ലയണൽ മെസ്സി തന്നെ പറഞ്ഞിരുന്നു.അർഹിച്ച ഒരു വിടവാങ്ങൽ മത്സരം മെസ്സിക്ക് ലഭിച്ചിരുന്നില്ല. അത് ഒരുക്കാനുള്ള ശ്രമങ്ങൾ ആയിരിക്കും എഫ്സി ബാഴ്സലോണ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *