മെസ്സിയുടെ പിഎസ്ജി റൂമറുകൾ, സ്പോർട്ടിങ് ഡയറക്ടർ പറയുന്നതിങ്ങനെ!
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി എവിടെയാകുമെന്നുള്ളത് ഇപ്പോഴും അജ്ഞാതമാണ്. താരം ബാഴ്സ വിടുമോ ഇല്ലയോ എന്നുള്ളത് ഇതുവരെ സ്ഥിരീകരിക്കപ്പെടാത്ത കാര്യമാണ്. ഈ ജൂണോട് കൂടി മെസ്സിയുടെ ബാഴ്സയിലെ കരാർ അവസാനിക്കും. ഏതായാലും മെസ്സിയെ പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ട് ഒട്ടേറെ അഭ്യൂഹങ്ങൾ ഇക്കാലയളവിൽ പ്രചരിച്ചിരുന്നു. പിഎസ്ജി താരങ്ങളും അധികൃതരും ഇതേകുറിച്ച് സംസാരിച്ചത് ബാഴ്സയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഏതായാലും ഈ വിഷയത്തിൽ ഒരിക്കൽ കൂടി പ്രതികരണമറിയിച്ചിരിക്കുകയാണ് സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ.
#Ligue1 PSG le pone freno al deseo de contar con Messi: "Ahora no es el momento de entrar en el análisis de esa situación”
— TyC Sports (@TyCSports) February 25, 2021
El director deportivo del conjunto parisino aseguró que respetan al Barcelona y que no quiere entrar "en este debate".https://t.co/ibtd7DR7o2
മെസ്സിയുടെ കാര്യത്തിൽ ഇപ്പോൾ ഒരു വാദത്തിനില്ലെന്നും ഇപ്പോൾ അതിന് പറ്റിയ സമയമല്ല എന്നുമാണ് ലിയനാർഡോ ഫ്രാൻസ് ബ്ലൂവിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്. മുമ്പ് മെസ്സിയെ പോലെയുള്ള വലിയ താരങ്ങൾക്ക് പിഎസ്ജിയിലേക്ക് വരാമെന്നു പറഞ്ഞു കൊണ്ട് ക്ഷണം അറിയിച്ച വ്യക്തിയായിരുന്നു ലിയനാർഡോ. എന്നാൽ ഇത്തവണ അതേകുറിച്ച് അദ്ദേഹമൊന്നും പ്രതികരിച്ചില്ല.
” ഞങ്ങൾ എപ്പോഴും ബാഴ്സയെ ബഹുമാനിച്ചിരുന്നു.ഞങ്ങൾക്ക് പരസ്പരം എല്ലാമറിയാം.ഇവിടെ ബഹുമാനക്കേട് ഒന്നും തന്നെയില്ല.ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ പോവുകയാണ്.മറ്റുള്ള വാദപ്രതിവാദങ്ങളിലേക്ക് ഇപ്പോൾ കടക്കാൻ ഉദ്ദേശിക്കുന്നില്ല.സത്യസന്ധമായി പറഞ്ഞാൽ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിന് പറ്റിയ ഒരു സാഹചര്യമല്ല നിലവിലുള്ളത്.ഞങ്ങൾ എല്ലാവരെയും ബഹുമാനിക്കുന്നുണ്ട് ” ലിയനാർഡോ പറഞ്ഞു.