മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം, സൂചനകളുമായി ഫ്രഞ്ച് മാധ്യമം!
നിലവിൽ ലയണൽ മെസ്സി ചേക്കേറാൻ ഉദ്ദേശിക്കുന്ന ക്ലബ് പിഎസ്ജിയാണ് എന്നുള്ള കാര്യം വ്യക്തമായി കഴിഞ്ഞിരുന്നു.മെസ്സി തന്നെ തന്റെ വിടവാങ്ങൽ ചടങ്ങിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.അടുത്ത 48 മണിക്കൂറിനുള്ളിൽ ഡീൽ പൂർത്തിയാക്കി അനൗൺസ് ചെയ്യാമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ പിഎസ്ജി.അതിനായുള്ള ശ്രമങ്ങളാണ് നിലവിൽ പിഎസ്ജി നടത്തുന്നത്.
അതേസമയം പിഎസ്ജിയിലേക്കാണ് എന്നുള്ള കാര്യം ഫ്രഞ്ച് മാധ്യമങ്ങൾ എല്ലാവരും തന്നെ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല മെസ്സിയുടെ പ്രസന്റേഷനും അരങ്ങേറ്റവും എന്നുണ്ടാവുമെന്നുള്ള കാര്യവും ഇപ്പോൾ ഒരു ഫ്രഞ്ച് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലെ പാരീസിയനാണ് ഇതിന്റെ സാധ്യതകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇത് പ്രകാരം വരുന്ന ശനിയാഴ്ച്ചയായിരിക്കും മെസ്സി കാണികൾക്ക് മുന്നിൽ പ്രെസന്റ് ചെയ്യപ്പെടുക.അന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ സ്ട്രാസ്ബർഗിനെയാണ് പിഎസ്ജി സ്വന്തം മൈതാനത്ത് നേരിടുന്നത്. ഈ മത്സരത്തിന് മുന്നേയാണ് മെസ്സി പിഎസ്ജി ആരാധകർക്ക് മുമ്പിൽ പ്രെസന്റ് ചെയ്യപ്പെടുക.
PSG Mercato: French Media Outlet Speculates When Lionel Messi Could Debut for Paris SG https://t.co/Xni5yXeOLc
— PSG Talk 💬 (@PSGTalk) August 8, 2021
എന്നാൽ ആ മത്സരത്തിൽ മെസ്സി അരങ്ങേറിയേക്കില്ല എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്.മെസ്സിക്ക് ടീമുമായി അഡാപ്റ്റാവാൻ ക്ലബ് സമയം അനുവദിക്കും.അത്കൊണ്ട് തന്നെ പിന്നീട് നടക്കുന്ന ബ്രെസ്റ്റിനെതിരെയും മെസ്സി അരങ്ങേറില്ല.പിന്നീട് ഓഗസ്റ്റ് 29-ആം തിയ്യതി പിഎസ്ജി റെയിംസിനെ നേരിടുന്നുണ്ട്.ആ മത്സരത്തിലായിരിക്കും മെസ്സി പിഎസ്ജി ജേഴ്സിയിലുള്ള ആദ്യ മത്സരം കളിക്കുക എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഇതിനാണ് സാധ്യത എന്നാണ് ലെ പാരീസിയൻ ചൂണ്ടികാണിക്കുന്നത്.
സീനിയർ കരിയറിൽ മെസ്സി എഫ്സി ബാഴ്സലോണയുടെ ജേഴ്സി മാത്രമേ ജീവിതത്തിൽ അണിഞ്ഞിട്ടോള്ളൂ. ഇനി പിഎസ്ജിയിൽ എത്തിയാൽ താരത്തിന്റെ പുതിയ ടീമിന്റെ പ്രകടനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.