മെസ്സിയുടെ പിഎസ്ജിയുമായുള്ള സാഹചര്യങ്ങളെ കുറിച്ച് സാവിക്ക് പറയാനുള്ളത്.

ലയണൽ മെസ്സി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. ലോറിയന്റിനോട് പരാജയപ്പെട്ടതിന് ശേഷം വലിയ വിമർശനങ്ങളാണ് മെസ്സിക്ക് ഏൽക്കേണ്ടി വന്നത്. മെസ്സിയുടെ ക്ലബ്ബിനോടുള്ള ആത്മാർത്ഥയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു വിമർശനങ്ങളൊക്കെ ഉയർന്നിരുന്നത്.ഇതിന് പിന്നാലെ ലയണൽ മെസ്സി സൗദി അറേബ്യയിലേക്ക് പോവുകയും ചെയ്തു.

ഇതേ തുടർന്ന് മെസ്സിക്ക് പരിശീലന സെഷൻ നഷ്ടമായിരുന്നു. തുടർന്ന് പിഎസ്ജി രണ്ടാഴ്ചത്തേക്ക് മെസ്സിയെ വിലക്കിയിട്ടുമുണ്ട്. ലയണൽ മെസ്സിക്ക് ഇനി രണ്ട് ആഴ്ച്ച ക്ലബ്ബിനോടൊപ്പം പരിശീലനം നടത്താനോ കളിക്കാനോ സാധിക്കില്ല. മാത്രമല്ല മെസ്സിയുടെ കരാർ പുതുക്കേണ്ടതില്ല എന്നുള്ള തീരുമാനത്തിലേക്ക് പിഎസ്ജി എത്തിയതായാണ് അറിവ്.

മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തുമോ എന്നുള്ള ഒരു ചോദ്യവും ഇവിടെ അവശേഷിക്കുന്നുണ്ട്. ഏതായാലും ലയണൽ മെസ്സിയുടെ ക്ലബ്ബിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവിയോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ പതിവ് പോലെ അദ്ദേഹം ഒഴിഞ്ഞു മാറുകയാണ് ചെയ്തിട്ടുള്ളത്.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയുടെ അദ്ദേഹത്തിന്റെ ക്ലബ്ബിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ച് എനിക്ക് അഭിപ്രായം പറയാനാവില്ല. എന്തൊക്കെയാണ് അവിടെ നടക്കുന്നത് എന്നുള്ളതും എനിക്കറിയില്ല “ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

കാര്യങ്ങൾ സങ്കീർണ്ണമായതോട് കൂടി മെസ്സി പിഎസ്ജിയിൽ തന്നെ തുടരാനുള്ള സാധ്യത വളരെയധികം കുറഞ്ഞിട്ടുണ്ട്.ബാഴ്സയിലേക്ക് തിരികെയെത്താൻ തന്നെയായിരിക്കും ലയണൽ മെസ്സി ശ്രമിക്കുക.അതിന് സാധിച്ചില്ലെങ്കിൽ മറ്റു ഓപ്ഷനുകൾ മെസ്സിക്ക് പരിഗണിക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *