മെസ്സിയുടെ പടിയിറക്കം, പ്രതികരണമറിയിച്ചത് രണ്ട് മുൻ താരങ്ങൾ മാത്രം, മൗനം പാലിച്ച് സഹതാരങ്ങൾ!
സൂപ്പർ താരം ലയണൽ മെസ്സി ഇനി ബാഴ്‌സയോടൊപ്പമില്ല എന്ന യാഥാർഥ്യം ബാഴ്‌സ ഇന്നലെയാണ് ആരാധകരെ അറിയിച്ചത്. മെസ്സിയുടെ കരാർ പുതുക്കാനായില്ലെന്നും അത്കൊണ്ട് തന്നെ മെസ്സി ഇനി ബാഴ്‌സ തുടരില്ല എന്നുമാണ് ബാഴ്‌സ അറിയിച്ചത്. തികച്ചും അപ്രതീക്ഷിതമായ ഈ തീരുമാനത്തിന്റെ ഞെട്ടലിൽ നിന്നും ആരാധകർ ഇതുവരെ മുക്തരായിട്ടില്ല.
അതേസമയം ലയണൽ മെസ്സി ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. മെസ്സിയുടെ സഹതാരങ്ങളും നിലവിൽ മൗനം പാലിച്ചിരിക്കുകയാണ്. ബാഴ്‌സ താരങ്ങൾ ആരും തന്നെ ഈ വിഷയത്തിലുള്ള തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം രണ്ട് മുൻ താരങ്ങൾ ഇതിൽ തങ്ങളുടെ പ്രതികരണമറിയിച്ചിട്ടുണ്ട്.ഇതിഹാസതാരങ്ങളായ കാർലോസ് പുയോൾ,പാട്രിക്ക് ക്ലെയ് വേർട്ട് എന്നിവരാണ് മെസ്സിയുടെ വിടവാങ്ങലിൽ സന്ദേശമറിയിച്ചിരിക്കുന്നത്. മെസ്സിയുടെ മുൻ സഹതാരമായ പുയോൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
🗣 Son las únicas dos voces autorizadas o de renombre dentro del barcelonismo que se han pronunciado públicamente
— Mundo Deportivo (@mundodeportivo) August 6, 2021
😐 Por parte de la plantilla sigue el silencio al respecto
✍ @ap_angelperezhttps://t.co/z0kZ7y8cXp
” എല്ലാത്തിനും വളരെയധികം നന്ദി ലിയോ.നീ ഞങ്ങൾക്ക് നൽകിയതിന് നന്ദി പറഞ്ഞാൽ അതൊരിക്കലും മതിയാവുകയില്ല.ഞാൻ എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് പുയോൾ കുറിച്ചത്.
അതേസമയം ക്ലെയ് വേർട്ടിന്റെ സന്ദേശം ഇങ്ങനെയാണ് ” നിങ്ങൾ ലോകത്തിലെ മികച്ച താരം മാത്രമല്ല.ഒരു അത്ഭുതപ്പെടുത്തുന്ന വ്യക്തി കൂടിയാണ് നിങ്ങൾ. നന്ദി ലിയോ ” ഇതാണ് ക്ലെയ് വേർട്ട് കുറിച്ചിട്ടുള്ളത്.
ഏതായാലും വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ ഫുട്ബോൾ ലോകത്തും നിന്നും വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.