മെസ്സിയുടെ പകരക്കാരനാവൻ ഫാറ്റിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കരുത് : കൂമാൻ

ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ്സി ബാഴ്സലോണ ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പകരക്കാരന്റെ രൂപത്തിലായിരുന്നു അൻസു ഫാറ്റി ഇറങ്ങിയിരുന്നത്. താരത്തിന് പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിരുന്നില്ല എന്ന് മാത്രമല്ല ഗോൾ നേടാനുള്ള ഒരു സുവർണ്ണാവസരം താരം പാഴാക്കുകയും ചെയ്തിരുന്നു. ഏതായാലും ഈ മത്സരശേഷം ഫാറ്റിയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പരിശീലകനായ റൊണാൾഡ് കൂമാൻ രേഖപ്പെടുത്തിയിരുന്നു. ഫാറ്റി ഇനിയും ഒരുപാട് ഇമ്പ്രൂവ് ആവാനുണ്ടെന്നും ലയണൽ മെസ്സിയുടെ പകരക്കാരനാവാൻ ഫാറ്റിക്ക്‌ കഴിയുമെന്ന് പ്രതീക്ഷിക്കരുത് എന്നുമാണ് കൂമാൻ അറിയിച്ചിട്ടുള്ളത്.

” ഫാറ്റിക്ക്‌ മത്സരത്തിൽ അവസരങ്ങൾ ലഭിച്ചിരുന്നു.അദ്ദേഹം ഇനിയും ഒരുപാട് ഇമ്പ്രൂവ് ആവാനുണ്ട് എന്നാണ് അത് കാണിക്കുന്നത്.അത് നോർമലായിട്ടുള്ള കാര്യമാണ്.കാരണം അവന് 19 വയസ്സ് ആവുന്നതേയൊള്ളൂ.ഞങ്ങളുടെ എല്ലാ പ്രശ്നവും ഫാറ്റി പരിഹരിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കാൻ പാടില്ല.മെസ്സിക്കൊത്ത പകരക്കാരനാവാൻ ഫാറ്റിക്ക് കഴിയുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്.അത് അസാധ്യമാണ്.എല്ലാവരെയും പരസ്പരം സഹായിച്ചു കൊണ്ട് പതിയെ പതിയെ മുന്നോട്ട് പോവാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്.ഞങ്ങൾ ഒരിക്കലും ഫാറ്റിയിൽ നിന്ന് അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല.പ്രത്യേകിച്ച് അദ്ദേഹം ദീർഘകാലം പരിക്കിന്റെ പിടിയിലാരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ വയസ്സ് 18 മാത്രമാണ് ” ഇതാണ് കൂമാൻ ഫാറ്റിയെ കുറിച്ച് പറഞ്ഞത്.

ഏതായാലും ഫാറ്റി ബാഴ്‌സയുമായുള്ള കരാർ പുതുക്കിയിരുന്നു.2027 വരെയാണ് ഫാറ്റിക്ക്‌ ബാഴ്‌സയുമായി കരാർ ഉള്ളത്. ഒരു ബില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.

Leave a Reply

Your email address will not be published. Required fields are marked *