മെസ്സിയുടെ കരാർ വിവരങ്ങൾ ലീക്ക് ആക്കിയവരെ ബാഴ്‌സ പുറത്താക്കണമെന്ന് കൂമാൻ!

ഇന്നലെയായിരുന്നു മെസ്സിയുടെ കരാർ വിവരങ്ങൾ സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ പുറത്ത് വിട്ടത്.2017 മുതൽ 2021 വരെയുള്ള മെസ്സിയുടെ ഔദ്യോഗിക സാലറിയുടെ കണക്കുകൾ ഉൾപ്പടെയുള്ള വിവരങ്ങളാണ് പുറത്തായത്.ഇതുപ്രകാരം 555 മില്യൺ യൂറോയാണ് മെസ്സി നാലു വർഷത്തെ സാലറിയായി കൈപ്പറ്റുന്നത്. നിലവിൽ ഈ കരാറിന്റെ കോപികൾ ആകെ നാലെണ്ണമാണ് ഉള്ളത്. മെസ്സി, ബാഴ്സ, ലാലിഗ, മെസ്സിയുടെ അഭിഭാഷകവിഭാഗം എന്നീ നാലു പേരുടെ കയ്യിലാണ് ഈ കരാർ വിവരങ്ങൾ ഉള്ളത്. ഇത് എങ്ങനെ ചോർന്നു എന്ന് വ്യക്തമല്ല. ഇതിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരിക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ. ബാഴ്‌സയിൽ ഉള്ള ആരെങ്കിലുമാണ് ഇതിന് ഉത്തരവാദിയെങ്കിൽ അവരെ പുറത്താക്കണമെന്നാണ് കൂമാൻ ആവിശ്യപ്പെട്ടിരിക്കുന്നത്. മെസ്സിക്ക് ഒരല്പം ബഹുമാനം നൽകണമെന്നും ഇദ്ദേഹം ആവിശ്യപ്പെടുന്നു.

“ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്തോ അത് അദ്ദേഹത്തെ തളർത്തുന്ന, ആഘാതമേൽപ്പിക്കുന്ന ഒന്നാണ്.മെസ്സി ബഹുമാനമർഹിക്കുന്നുണ്ട്.സ്പാനിഷ് ഫുട്ബോളിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തു തന്ന വ്യക്തിയാണ് അദ്ദേഹം.പുറത്ത് മെസ്സിയെയും ബാഴ്‌സയെയും വേദനിപ്പിക്കാൻ വേണ്ടി ഒരുപാട് പേരുണ്ട്.ഈ വിഷയത്തിൽ ആരെങ്കിലും ബാഴ്സക്ക്‌ അകത്തു നിന്നുള്ളവരാണെങ്കിൽ അത് വളരെ മോശമായ ഒരു കാര്യമാണ്.അത്തരം ആളുകൾക്ക്‌ ക്ലബ്ബിൽ ഭാവി തന്നെയില്ല.അവരെ പുറത്താക്കണം ” കൂമാൻ പറഞ്ഞു.ഇത് പുറത്ത് വിട്ട എൽ മുണ്ടോക്കെതിരെ മെസ്സിയും ബാഴ്സയും നിയമപരമായി മുന്നോട്ട് പോവുമെന്ന് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *